Alappuzha

നവകേരള സദസ്സ്; അമ്പലപ്പുഴയില്‍ ഫ്‌ളഡ് ലൈറ്റ് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

ആലപ്പുഴ: നവകേരളസദസ്സിന്റെ ഭാഗമായി അമ്പലപ്പുഴ മണ്ഡലത്തില്‍ രണ്ടു ദിവസത്തെ ഫ്‌ളഡ് ലൈറ്റ് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ജില്ല പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ മത്സരം ഉദ്ഘാടനം ചെയ്തു.

കൗണ്‍സിലര്‍ സൗമ്യ രാജ് അധ്യക്ഷയായി. എച്ച്. സലാം എം.എല്‍.എ., നഗരസഭ വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, കൗണ്‍സിലര്‍മാരായ നജിത ഹാരിസ്, സിമി ഷാഫിഖാന്‍, ബി. നസീര്‍, ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കുര്യന്‍ ജെയിംസ്, പരിപാടിയുടെ കണ്‍വീനര്‍ കെ.എസ്. രാജേഷ്, അജ്മല്‍ ഹസന്‍, ശ്രീജിത്ത്, അരുണ്‍ ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close