Alappuzha

ലോക്‌സഭ തിരഞ്ഞെടുപ്പ് ഔദ്യോഗിക പ്രചാരകരുടെ റീല്‍സ് പ്രകാശനം  

ആലപ്പുഴ: ജില്ലയിലെ തിരഞ്ഞെടുപ്പ് ഔദ്യോഗിക പ്രചാരകരുടെ സന്ദേശങ്ങങ്ങള്‍ ഉള്‍ക്കൊള്ളുന്ന റീല്‍സ് ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ് പ്രകാശനം ചെയ്തു. ജില്ല വോട്ടര്‍ ബോധവത്കരണ വിഭാഗത്തിന്റെ (സ്വീപ്) ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ല തിരഞ്ഞെടുപ്പ് ഔദ്യോഗിക പ്രചാരകരായ ശ്രീകുമാരന്‍ തമ്പി, ഹോര്‍മിസ് തരകന്‍, നജീബ്, ജോയി സെബാസ്റ്റ്യന്‍, എസ്. കണ്മണി എന്നിവരുടെ സന്ദേശങ്ങളാണ് റീല്‍സ് രൂപത്തിലാക്കി പ്രകാശനം ചെയ്തത്. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ സ്വീപ് നോഡല്‍ ഓഫീസര്‍ ഫിലിപ്പ് ജോസഫ്, എല്‍.എസ്.ജി.ഡി.അസിസ്റ്റന്റ് ഡയറക്ടര്‍ ജി.പി. ശ്രീജിത്ത് തുടങ്ങിയവര്‍പങ്കെടുത്തു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close