Alappuzha

ശാസ്ത്രോത്സവം സംഘടിപ്പിച്ചു

ആലപ്പുഴ: മങ്കൊമ്പ് ഉപജില്ലാ ശാസ്ത്രോത്സവം ചമ്പക്കുളം സെന്റ് മേരീസ് എച്ച്.എസ്.എസിൽ ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ എം.വി പ്രിയ ഉദ്ഘാടനം ചെയ്തു. നെടുമുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥൻ നായർ അധ്യക്ഷത വഹിച്ചു. 

കുട്ടനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ് അജിത, മങ്കൊമ്പ്  ഉപജില്ലാ വിദ്യാഭാസ ഓഫീസർ പി വിനോദ്,  ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗോകുൽ ഷാജി, സ്മിത രാജേഷ്, പഞ്ചായത്തംഗം സോഫിയാമ്മ മാത്യു, സെൻറ് മേരീസ് എച്ച്എസ്എസ് പിടിഎ പ്രസിഡൻറ് ബിജു ബി. മൂലംകുന്നം
സ്കൂൾ മാനേജർ റവ.ഫാ. ഗ്രിഗറി ഓണംകുളം, സെൻമേരിസ് എച്ച്എസ്എസ് പ്രിൻസിപ്പാൾ സിബിച്ചൻ ജോർജ് ആലഞ്ചേരിയിൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close