Alappuzha

വ്യവസായ സെമിനാര്‍ നാളെ

ആലപ്പുഴ: നവകേരള സദസിന്റെ ഭാഗമായി മുഹമ്മ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ‘വ്യവസായ സൗഹൃദ കേരളം നിയമപരിഷ്‌കാരങ്ങളിലൂടെ’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. നാളെ (ഡിസംബര്‍ ആറ്) ഉച്ചയ്ക്ക് രണ്ടിന് മുഹമ്മ ഗൗരിനന്ദനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍ എച്ച്. സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.എസ്. ചന്ദ്രന്‍ വിഷയാവതരണം നടത്തും. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി മഹീന്ദ്രന്‍, ഫൈബര്‍വേള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ റോബി ഫ്രാന്‍സിസ്, ജില്ലാ പഞ്ചായത്ത് അംഗം വി. ഉത്തമന്‍, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ എം.എസ്. ലത, മുഹമ്മ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.ടി. റെജി, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എം. ചന്ദ്ര, സി.ഡി. വിശ്വനാഥന്‍, നസീമ ടീച്ചര്‍, പി.വി. വിനോദ് തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close