Alappuzha

ദ്വിദിന പരിശീലന പരിപാടിക്ക് തുടക്കം

ആലപ്പുഴ: സമഗ്ര ശിക്ഷാ കേരളം, ബി.ആര്‍.സി. അമ്പലപ്പുഴ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അമ്പലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിലെ ഗവ. അംഗീകൃത പ്രീ പ്രൈമറി അധ്യാപകര്‍, ആയമാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടിക്ക് തുടക്കം. ജി.എല്‍.പി.എസ്. അമ്പലപ്പുഴയില്‍ നടന്ന പരിപാടി ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷ എം.വി. പ്രിയ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ ബി.പി.സി. എ.ജി. ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ. സുമാദേവി, ട്രെയിനര്‍മാരായ കെ.രാജു, വി.അനിത, സി.എച്ച്. സലിം ഡേവിഡ്, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ഫാത്തിമ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close