Alappuzha

സംരംഭകത്വ പരിശീലനത്തിന് അപേക്ഷിക്കാം  

ആലപ്പുഴ: വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് അഞ്ച് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി അഞ്ച് മുതല്‍ ഒമ്പത് വരെ കളമശ്ശേരി കെ.ഐ.ഇ.ഡി. ക്യാമ്പസിലാണ് പരിശീലനം. പുതിയ സംരംഭകര്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് നിയമവശങ്ങള്‍, ഐഡിയ ജനറേഷന്‍, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന വിധം, സെയില്‍സ്, മാര്‍ക്കറ്റിംഗ്, ബാങ്കില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍, ജി.എസ്.ടി. സംരംഭം തുടങ്ങാന്‍ ആവശ്യമായ ലൈസന്‍സുകള്‍, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടല്‍ തുടങ്ങി സെഷനുകളുണ്ടാകും. താല്പര്യമുള്ളവര്‍ക്ക്: 
http://kied.info/training-calender/ എന്ന സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തിയതി ഫെബ്രുവരി രണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ മാത്രം ഫീസ് അടച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2532890, 2550322, 9605542061.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close