Alappuzha

അർത്തുങ്കൽ പള്ളി പെരുന്നാൾ: ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ സന്നദ്ധ സേന, കൂടുതൽ ലൈഫ് ഗാർഡുകൾ – മന്ത്രി പി. പ്രസാദ്

ആലപ്പുഴ: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക പെരുന്നാളിന് മുന്നോടിയായുള്ള ക്രമീകരണങ്ങൾ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.വാച്ച് ടവറിൽ നിന്നും പള്ളിയിൽ എത്തുന്നവരെ മുഴുവൻ സമയവും നിരീക്ഷിക്കും.ബീച്ച് സൈഡിലും സി.സി. ടി.വികൾ സ്ഥാപിക്കും. അനാവശ്യ പാർക്കിംഗുകൾ ഒഴിവാക്കും. വാഹനങ്ങൾ നിയന്ത്രിക്കാൻ സന്നദ്ധ സേനകളെ നിയോഗിക്കും. ഇവർക്ക് വേണ്ട പരിശീലനം പോലീസ് ഉദ്യോഗസ്ഥർ നൽകുമെന്നും മന്ത്രി അറിയിച്ചു.സർക്കരിൻ്റെ ഭാഗത്തുനിന്ന് ആവശ്യമായ എല്ലാ നടപടികളും ഏകോപനത്തോടെ നടത്തുമെന്ന് മന്ത്രി പറഞ്ഞു.

വിശ്വാസികൾ കടലിൽ ഇറങ്ങുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനാലാണ് കൂടുതൽ ലൈഫ് ഗാർഡുകളെ നിയമിക്കുന്നത്.

പെരുന്നാളുമായി ബന്ധപ്പെട്ട് നിശ്ചിത ദിവസങ്ങളിൽ മദ്യ നിരോധനം ഏർപ്പെടുത്തും. പള്ളിയുടെ പരിസരപ്രദേശങ്ങളിലും മറ്റും വ്യാജമദ്യം, നിരോധിത പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ വിൽപ്പനയും, വ്യാപനവും തടയുന്നതിനുള്ള നടപടികൾ എക്സൈസ് സ്വീകരിക്കും.അതിനായി എക്സൈസ്, പോലീസ്, ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൻ്റ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്താനും മന്ത്രി നിർദ്ദേശിച്ചു.

ചേർത്തല തെക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പള്ളിയുടെ പരിസരത്തുള്ള കാറ്റാടിയുടെ അടിക്കാട് വെട്ടിതെളിക്കും. പരിസ്ഥിതി സൗഹൃദമായി പെരുന്നാൾ നടത്തുന്നതിന് കച്ചവടക്കാർക്ക് നിർദ്ദേശം നല്കുന്നതാണെന്നും, ഹരിത കർമ സേനയുടെ സഹായത്തോടെ പ്ളാസ്റ്റിക് വേസ്റ്റുകൾ നിർമ്മാർജ്ജനം ചെയ്യുന്നതിനുളള നടപടി സ്വീകരിക്കുമെന്നും, പഞ്ചായത്തിൻ്റെ ബയോ ടോയ്ലറ്റ് സംവിധാനം ഉണ്ടാകുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നത് സംബന്ധിച്ച് കച്ചവടക്കാർക്കുള്ള ക്ലാസ് പഞ്ചായത്ത് തലത്തിൽ നടത്തും.

എല്ലാ ദിവസവും മെഡിക്കൽ വിഭാഗത്തിൻ്റെ പരിശോധന ഉണ്ടാവുമെന്ന് ഡിഎംഒ അറിയിച്ചു .ഫോഗിങ്, ക്ലോറിനേഷൻ ആബുലൻസ് സെർവിസും മുഴുവൻ സമയവും ഉണ്ടാകും.

കെ.എസ്.ആർ.ടി.സി. അധിക സർവീസ് നടത്തുന്നതുൾപ്പടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും.

യോഗത്തിൽ സബ് കളക്ടർ സമീർ കിഷൻ, എ.ഡി.എം എസ്.സന്തോഷ് കുമാർ, ചേർത്തല തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സിനി മോൾ സാംസൺ, അർത്തുങ്കൽ പള്ളി വികാരി ഫാ. യേശുദാസ് കാട്ടുങ്കൽ തയ്യിൽ, ചേർത്തല തഹസിൽദാർ കെ.ആർ. മനോജ് മറ്റ് ജനപ്രതിനിധികൾ, ജില്ല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close