Alappuzha

നവകേരള സദസ്സ്: അമ്പലപ്പുഴയിൽ

വിളംബര ഘോഷയാത്രകൾ സംഘടിപ്പിച്ചു

ആലപ്പുഴ: നവകേരള സദസ്സിന്റെ വരവറിയിച്ച് അമ്പലപ്പുഴ മണ്ഡലത്തിൽ വിളംബര ഘോഷയാത്രകൾ സംഘടിപ്പിച്ചു.

മണ്ഡലത്തിലുൾപ്പെടുന്ന നഗരസഭയിലെ 27 വാർഡുകളിലെ സി.ഡി.എസ്., ഹരിത കർമസേന ഉൾപ്പടെയുള്ള വിവിധ സംഘടനകളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ഘോഷയാത്ര നഗരസഭ ടൗൺഹാൾ അങ്കണത്തിൽ നിന്ന് ആരംഭിച്ച് നഗരം ചുറ്റി ആലൂക്കാസ് ഗ്രൗണ്ടിൽ സമാപിച്ചു.

പുന്നപ്ര തെക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ച ഘോഷയാത്രയിൽ വിവിധ വാർഡുകളിലെ കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, ഹരിത കർമ്മസേനാംഗങ്ങൾ, അങ്കണവാടി വർക്കർമാർ തുടങ്ങിയവർ അണിനിരന്നു. ജെ.ബി. സ്കൂളിന് മുന്നിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര കപ്പക്കട ഈസ്റ്റ് വെനിൽ മൈതാനിയിൽ സമാപിച്ചു.

എച്ച്. സലാം എം.എൽ.എ., നഗരസഭ ചെയർ പേഴ്സൺ കെ.കെ. ജയമ്മ, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ്, നഗരസഭ വൈസ് ചെയർമാർ പി.എസ്.എം. ഹുസൈൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ എ.എസ്. കവിത, നസീർ പുന്നക്കൽ, സതീദേവി, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ എൽ.കെ. ബിജുമോൻ, പി.പി. ആന്റണി, സുലഭാഷാജി, കൗൺസിലർമാർ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close