Alappuzha

പാസ്വേഡ് സൗജന്യ കരിയര്‍ ഗൈഡന്‍സ് പരിശീലന പരിപാടി സംഘടിപ്പിച്ചു 

ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷ വകുപ്പ്, കളക്ടറേറ്റിലെ ന്യൂനപക്ഷ സെല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ കരിയര്‍ ഗൈഡന്‍സ് പരിശീലന പരിപാടി പാസ് വേഡ്( ട്യൂണിംഗ് ) 2023-24 സംഘടിപ്പിച്ചു. ചേപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. വേണുകുമാര്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
കരിയര്‍ ഗൈഡന്‍സ് വിദഗ്ധരായ സുധീര്‍, വിഷ്ണുലോനാ ജേക്കബ്ബ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

നങ്ങ്യാര്‍കുളങ്ങര ബഥനി ബാലികാമഠം ഗേള്‍സ് ഹൈ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.  ഗ്രാമപഞ്ചായത്തംഗം തങ്കമണി വിജയന്‍, ആലപ്പുഴ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ കെ. നസീറ, കായംകുളം ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ ഡോ. ബഷീര്‍, നങ്ങ്യാര്‍കുളങ്ങര ബഥനി ബാലികാമഠം ഗേള്‍സ് ഹൈസ്‌കൂള്‍ ഹെഡ് മിസ്ട്രസ്സ് സിസ്റ്റര്‍ ലിസ്ബത്ത്, പി.ടി.എ പ്രസിഡന്റ് സുനില്‍ കെ.ജോര്‍ജ് തുടങ്ങിയര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close