Alappuzha

തിരഞ്ഞെടുപ്പ് കണക്ക്  രേഖപ്പെടുത്തല്‍: സ്ഥാനാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി

ആലപ്പുഴ: ഏപ്രില്‍ 26-ന് നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കും അവരുടെ ഏജന്റുമാര്‍ക്കും വരവ് ചെലവ് കണക്കുകള്‍ രേഖപ്പെടുത്തുന്നതിന് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി. സിവില്‍ സ്റ്റേഷനിലെ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിശീലനം ഫിനാന്‍സ് ഓഫീസര്‍ ജി. രജിത ഉദ്ഘാടനം ചെയ്തു. എക്സ്പെന്‍ഡിച്ചര്‍ ഓഫീസര്‍ എസ്.എം. ഫമിന്‍ ക്ലാസ്സെടുത്തു. 
മുഴുവന്‍ സ്ഥാനാര്‍ഥികളും അവരുടെ വരവ് ചെലവ് കണക്കുകള്‍ കൃത്യമായി എഴുതി സൂക്ഷിക്കേണ്ടതും ഫലപ്രഖ്യാപനത്തിന് ശേഷം 30 ദിവസത്തിനുള്ളില്‍ ജില്ല തിരഞ്ഞെടുപ്പ് ഓഫീസറിന് കൈമാറേണ്ടതുമാണ്. സ്ഥാനാര്‍ത്ഥികള്‍ക്ക് വരവ് ചെലവ് കണക്കുകള്‍ എഴുതി  സൂക്ഷിക്കുന്നതിനായി നോമിനേഷന്‍ നല്‍കുമ്പോള്‍ തന്നെ മൂന്ന് ഭാഗങ്ങളുള്ള രജിസ്റ്റര്‍ നല്‍കിയിട്ടുണ്ട്. രജിസ്റ്റര്‍ എങ്ങനെ എഴുതണം, എക്സ്പെണ്ടിച്ചര്‍ ഓഫിസര്‍ പരിശോധിക്കുമ്പോള്‍ രേഖകള്‍ എങ്ങനെ ഹാജരാക്കണം തുടങ്ങിയ കാര്യങ്ങളിലാണ് പരിശീലനം നല്‍കിയത്. നോമിനേഷന്‍ നല്‍കിയ തീയതി മുതല്‍ ഫലപ്രഖ്യാപന ദിവസം വരെയുള്ള വരവ് ചെലവ് ജൂലൈ നാലിന് നിര്‍ദിഷ്ട മാതൃകയില്‍ ജില്ല തിരഞ്ഞെടുപ്പ് ഓഫീസറിന് സമര്‍പ്പിക്കണം.
ആലപ്പുഴ, മാവേലിക്കര ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കും ഏജന്റുമാര്‍ക്കും ഒരുമിച്ചാണ് പരിശീലനം നല്‍കിയത്. റവന്യൂ ഇന്‍സ്പെക്ടര്‍ എ. ബിജു, ജൂനിയര്‍ സൂപ്രണ്ട് എസ.് സുരേഷ് കുമാര്‍ തുടങ്ങിയവര്‍പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close