Alappuzha

കുമാരനാശാന്‍ ചരമശതാബ്ദി സമ്മേളനം നാളെ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: കുമാരനാശാന്‍ ചരമശതാബ്ദി സമ്മേളനം പല്ലന കുമാരനാശാന്‍ സ്മാരക മന്ദിരത്തില്‍ നാളെ(18) വൈകുന്നേരം 3:30-ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. പല്ലന കുമാരനാശാന്‍ സ്മാരക സമിതിയുടെയും തോന്നയ്ക്കല്‍ കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍  
രമേശ് ചെന്നിത്തല എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. ആശാന്‍ ചരമ ശതാബ്ദി പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കും. തോന്നയ്ക്കല്‍ കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ പ്രൊഫ.വി. മധുസൂദനന്‍ നായര്‍ മുഖ്യാതിഥിയാകും. 

കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം. സത്യന്‍ മുഖ്യ പ്രഭാഷണം നടത്തും. സംഘാടകസമിതി ചെയര്‍മാന്‍ എം. സത്യപാലന്‍, മുന്‍ എം.എല്‍.എ.മാരായ ടി.കെ. ദേവകുമാര്‍, ബി. ബാബുപ്രസാദ്, കെ.എച്ച്. ബാബുജാന്‍, മറ്റു ജനപ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 10 മണിക്ക് കുട്ടികളുടെ കലാമത്സരങ്ങള്‍ ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അലിയാര്‍ എം. മാക്കിയില്‍ ഉദ്ഘാടനം ചെയ്യും. കുമാരനാശാന്‍ സ്മാരക സമിതി അംഗം കുമാരകോടി ബാലന്‍ അധ്യക്ഷനാകും. വൈകിട്ട് ഏഴ് മണി മുതല്‍ തൃക്കുന്നപ്പുഴ, കുമാരപുരം, കരുവാറ്റ ഗ്രാമപഞ്ചായത്തുകളിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ കലാപരിപാടികള്‍ അരങ്ങേറും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close