Alappuzha

24 കൗണ്ടറുകൾ വഴി സ്വീകരിച്ചത് 4800 നിവേദനങ്ങൾ

ആലപ്പുഴ: നവകേരള സദസ്സിൻ്റെ ഭാഗമായി കായംകുളം മണ്ഡലത്തിൽ സ്വീകരിച്ചത് 4800 നിവേദനങ്ങൾ. ഭിന്നശേഷിക്കാർ, വയോജനങ്ങൾ, സ്ത്രീകൾ എന്നിവർക്ക് മുൻഗണന നൽകി. ആകെ 24 കൗണ്ടറുകളാണ് സജ്ജീകരിച്ചത്. സംശയങ്ങൾക്കും സേവനങ്ങൾക്കുമായി പ്രത്യേക ഹെല്പ് ഡെസ്‌ക്കുമുണ്ടായിരുന്നു. രാവിലെ 8 മണി മുതലാണ് പരാതികൾ സ്വീകരിച്ചു തുടങ്ങിയത്. മുഖ്യമന്ത്രി വേദി വിട്ടു പോയതിന് ശേഷവും ഇതിനുള്ള സൗകര്യമുണ്ടായിരുന്നു. നിവേദനങ്ങൾ പരിശോധിച്ച് തുടർ നടപടികൾക്കായി ജില്ലതല മേധാവികൾക്ക് പോർട്ടലിലൂടെ നൽകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close