Alappuzha

ചെറുതന പഞ്ചായത്ത്: വികസന സെമിനാര്‍ സംഘടിപ്പിച്ചു

ആലപ്പുഴ: ചെറുതന ഗ്രാമപഞ്ചായത്തിലെ 2024- 25 സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപീകരണത്തിനായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പത്മജ മധു അധ്യക്ഷയായി. വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ ചേര്‍ന്ന് പദ്ധതികളെ സംബന്ധിച്ച് ചര്‍ച്ച നടത്തി.  യോഗത്തില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ അഹമ്മദ് കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശോഭന, ശരത് ചന്ദ്രന്‍, മായാദേവി, ശ്രീകലാ സത്യന്‍, ഷാജന്‍ ജോര്‍ജ്, അനില, സ്മിതമോള്‍ വര്‍ഗീസ്, പഞ്ചായത്ത് സെക്രട്ടറി, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ആശാവര്‍ക്കര്‍മാര്‍, അംഗനവാടി അധ്യാപകര്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, സാക്ഷരതാ പ്രേരകുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close