Kozhikode

അറിയിപ്പുകൾ 

ഇ-ഹെൽത്ത് പദ്ധതി : ട്രെയിനി തസ്തികയിൽ അഭിമുഖം 

കോഴിക്കോട് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ട്രെയിനി തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് വേണ്ടി  ജനുവരി അഞ്ചിന് കോട്ടപ്പറമ്പ് ഭക്ഷ്യ-സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇ-ഹെൽത്ത് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 
ജനുവരി രണ്ടിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ അയക്കേണ്ടതാണ്. 
യോഗ്യത: മൂന്ന് വർഷ ഡിപ്ലോമ/ബി സിഎ/ ബി എസ് സി / എം എസ് സി / ബിടെക് / എം സി എ (ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ സയൻസ് / ഐ ടി ).
ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം / ഹോസ്പിറ്റൽ മാനേജ്മെന്റ് സോഫ്റ്റ് വെയറിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം എന്നിവ അഭികാമ്യം. പ്രതിമാസ വേതനം : 10000  രൂപ. കാലാവധി : ആറ് മാസം. അപേക്ഷ അയക്കേണ്ട വിലാസം: ehealthkozhikode@gmail.com. വിശദവിവരങ്ങൾക്ക് https://ehealth.kerala.gov.in/ranklist എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 9495981755 

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവ. ഐ.ടി.ഐ  ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഓയിൽ ആൻഡ് ഗാസ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു, ഐ.ടി.ഐ , ഡിപ്ലോമ, ബി ടെക്. താല്പര്യമുള്ളവർ 9526415698 എന്ന നമ്പറിൽ ബന്ധപ്പെടുക.

പി എസ് സി ശാരീരിക അളവെടുപ്പ് 

വനം വകുപ്പിൽ റിസർവ്വ് വാച്ചർ/ഡിപ്പോ വാച്ചർ(കാറ്റഗറി ന.408/2021) തസ്തികയുടെ ശാരീരിക അളവെടുപ്പ് ഡിസംബർ 27 ന് രാവിലെ എട്ട് മണിക്ക് പി എസ് സി കോഴിക്കോട് ജില്ലാ ഓഫീസിൽ നടക്കുമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നിന്റെ അസൽ എന്നിവയുമായി രാവിലെ എട്ടിന് മുൻപ്  ജില്ലാ ഓഫീസിൽ എത്തിച്ചേരണം. ശാരീരിക അളവെടുപ്പിൽ വിജയിക്കുന്നവർക്ക് അന്നേദിവസം തന്നെ ഒറ്റത്തവണ പ്രമാണ പരിശോധനയും ഉണ്ടായിരിക്കുന്നതാണ്. ഉദ്യോഗാർത്ഥികൾ അവരുടെ യോഗ്യത തെളിയിക്കുന്നതിനുളള എല്ലാ അസൽ രേഖകളും കൈവശം വെക്കേണ്ടതാണ്. ഫോൺ : 0495 – 2371971 

ലേലം ചെയ്യുന്നു 

കോഴിക്കോട് സിറ്റി ഡി എച്ച് ക്യൂ ക്യാമ്പ് , സി.പി.ഒ, ട്രാഫിക്ക്, വനിതാ പി.എസ്, പൂതേരി,ചിന്താവളപ്പ് എന്നീ കോമ്പൗണ്ടുകളിലെ ഫലവൃക്ഷങ്ങളിൽ നിന്നും ആദായമെടുക്കുന്നതിനുള്ള അവകാശം ഡിസംബർ 28ന്  രാവിലെ 10.30ന് മാലൂർകുന്ന് എ.ആർ ക്യാമ്പിൽ ലേലം ചെയ്യുന്നു. സീൽ ചെയ്ത ക്വട്ടേഷനുകൾ രാവിലെ 10  മണി മുതൽ 10.30 വരെ മാലൂർകുന്ന് എ.ആർ ക്യാമ്പിൽ  സ്വീകരിക്കുന്നതാണ്. 

പ്രത്യേക പാരിതോഷികം നൽകുന്നു

2022-23 അധ്യയന വർഷത്തിൽ കലാകായിക അക്കാദമിക് രംഗത്ത് കേന്ദ്ര സംസ്ഥാന തലങ്ങളിൽ മികവ് പുലർത്തിയ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കൾക്ക് പ്രത്യേക പാരിതോഷികം നൽകുന്നതിലേക്കുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷ വെളളക്കടലാസിൽ തയ്യാറാക്കി ജില്ലാ ഓഫീസിൽ സമർപ്പിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : 2024 ജനുവരി 15. ഫോൺ  : 0495-2767213.

ലേലം ചെയ്യുന്നു 

ഫറോക്ക് വില്ലേജ് നല്ലൂർ ദേശം, റീസർവ്വെ നമ്പർ 403/2B2- ഫറോക്ക് ചെക്ക്പോസ്റ്റ് കെട്ടിടം പൊളിച്ച് നീക്കുന്നതിനായി 2024 ജനുവരി  നാലിന് രാവിലെ 11.30ന് പൊതുമരാമത്ത് വകുപ്പ് പ്രത്യേക കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ ഫറോക്ക് ചെക്ക് പോസ്റ്റിനു സമീപം പരസ്യമായി ലേലം ചെയ്യുന്നു. ലേലത്തോടൊപ്പം മുദ്രവെച്ച ക്വട്ടേഷനുകളും ക്ഷണിച്ചു. ക്വട്ടേഷനോടൊപ്പം കോഴിക്കോട് പ്രത്യേക കെട്ടിട ഉപ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന നിരതദ്രവ്യം ബാങ്ക് ഡിപ്പോസിറ്റ് രശീതിയുടെ രൂപത്തിൽ അടക്കം ചെയ്ത് ലേലത്തിന്റെ തലേ ദിവസം വൈകുന്നേരം നാല് മണിക്കുള്ളിൽ ഓഫീസിൽ ലഭിക്കണം. 

രജിസ്‌ട്രേഷൻ പുതുക്കാം

കോഴിക്കോട് റീജ്യണൽ പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ്  എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളള 01/01/2000 മുതൽ 31/10/2023 വരെയുളള കാലയളവിൽ വിവിധ കാരണങ്ങളാൽ  രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിററി നഷ്ടപ്പെട്ട          ഉദ്യോഗാർത്ഥികൾക്കും, (രജിസ്ട്രേഷൻ ഐഡന്റിററി കാർഡിൽ  പുതുക്കേണ്ട മാസം 10/99  മുതൽ 08/2023 വരെ രേഖപ്പെടുത്തിയിട്ടുളളവർക്ക്), മേൽ കാലയളവിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ, അല്ലാതെ നേരിട്ടോ  സർക്കാർ, അർധ സർക്കാർ പൊതുമേഖലാ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ജോലി ലഭിച്ച് നിയമാനുസൃതം വിടുതൽ  സർട്ടിഫിക്കററ് ലഭിച്ചിട്ടും  യഥാസമയം  രജിസ്ററർ ചെയ്യാൻ കഴിയാത്തവർക്കും   സമയപരിധി കഴിഞ്ഞ് സർട്ടിഫിക്കററ് ചേർത്തതിനാൽ  സീനിയോറിററി നഷ്ടമായവർക്കും, എംപ്ലോയ്മെന്റ് മുഖേന  ലഭിച്ച ജോലി (ഉപരിപഠനാർത്ഥം/മെഡിക്കൽ ഗ്രൗണ്ട്)  പൂർത്തിയാകാതെ വിടുതൽ ചെയ്തവർക്കും  എംപ്ലോയ്മെന്റ് മുഖേന ലഭിച്ച  ജോലിയിൽ  പ്രവേശിക്കാതെ നിയമനാധികാരിയിൽ നിന്നും നോൺ ജോയിനിംഗ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തതിനാൽ സീനിയോറിറ്റി നഷ്ടമായവർക്കും, മററു കാരണങ്ങളാൽ സീനിയോറിററി നഷ്ടപ്പെടുത്തി റീ-രജിസ്ററർ ചെയ്തവർക്കും അവരുടെ തനത്  സീനിയോറിററി  നിലനിർത്തികൊണ്ട് ബന്ധപ്പെട്ട നിയമങ്ങൾക്ക് വിധേയമായി രജിസ്ട്രേഷൻ പുതുക്കുന്നതിന് 31/01/2024  വരെ ഓൺലൈനായും, നേരിട്ടും പ്രത്യേക  പുതുക്കൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. വെബ്സൈറ്റ് : www.eemployment.kerala.gov.in ഫോൺ : 0495  2376179

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close