Alappuzha

നവകേരള സദസ്സ്; ഹരിപ്പാട് സെവന്‍സ് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു

ആലപ്പുഴ: നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം ഹരിപ്പാട് മണ്ഡലത്തില്‍ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ സെവന്‍സ് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. ചിങ്ങോലി കോളീസിയം സ്‌പോര്‍ട്‌സ് പ്ലാനറ്റില്‍ നടന്ന ഫുട്‌ബോള്‍ മത്സരങ്ങളുടെ ഉദ്ഘാടനം ഒളിമ്പ്യന്‍ അനില്‍കുമാര്‍ നിര്‍വഹിച്ചു.

നവകേരള സദസ്സ് നിയോജകമണ്ഡലം സംഘാടകസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ടി.കെ. ദേവകുമാര്‍,

ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്. താഹ, എം. സത്യപാലന്‍, വി.കെ. സഹദേവന്‍, പി.എ. അഖില്‍, കെ. വിജയകുമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. 8 ടീമുകള്‍ പങ്കെടുത്ത ഫുട്‌ബോള്‍ മത്സരം യുവജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close