Alappuzha

ലോക ചരിത്രത്തിൽ തന്നെ വ്യത്യസ്തമായ അനുഭവമാണ് നവകേരള സദസ്സ്:  മന്ത്രി കെ.എൻ ബാലഗോപാൽ 

ആലപ്പുഴ:  ലോക ചരിത്രത്തിൽ തന്നെ വ്യത്യസ്തമായ ഒരു അനുഭവമാണ് നവകേരള സദസ്സെന്ന് ധനകാര്യ വകുപ്പുമന്ത്രി കെ.എൻ ബാലഗോപാൽ.ആലപ്പുഴ മണ്ഡലതല നവകേരള സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളോട് സംവദിക്കാൻ ഒരു മന്ത്രിസഭ തന്നെ നേരിട്ട് എത്തുകയാണ്. ജനങ്ങളുടെ  ആവശ്യങ്ങൾ നിറവേറ്റി കൊടുക്കാൻ സാധിച്ചു എന്ന ആത്മവിശ്വാസം കൊണ്ടാണ് മന്ത്രിസഭയ്ക്ക് നേരിട്ട് ജനങ്ങളിലേക്ക് എത്താൻ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ കണക്കുകളിൽ ഉൾപ്പടെ കേരള മോഡൽ എന്നത് വികസനത്തിന്റെ  മാതൃകയാണ്.ഇന്ത്യയിലെ  മറ്റേതൊരു സംസ്ഥാനത്തേക്കാളും ശരാശരി വരുമാനം ലഭിക്കുന്ന സ്ഥലമാണ് കേരളം. അതിവേഗം മാറുന്ന ലോകത്തോടൊപ്പം കേരളവും മാറുകയാണ്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ആറുവരി പാതയുടെ നിർമ്മാണം അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ നാഷണൽ ഹൈവേ കടന്നുപോകുന്ന ജില്ലകളിൽ ഒന്നാണ് ആലപ്പുഴ എന്നും അദ്ദേഹം പറഞ്ഞു. ഹൈവേയ്ക്ക് സ്ഥലം എടുത്തതിൽ 6500 കോടിയോളം രൂപയിൽ 5850 കോടി രൂപ ഇതിനോടകം കൊടുത്തു. തീരദേശ പാത മലയോര ഹൈവേ ഇതിനോടൊപ്പം വരുന്നുണ്ട് ഇത് യാഥാർത്ഥ്യമാകുമ്പോൾ വ്യവസായത്തിനും തൊഴിലിനും വലിയതോതിൽ സാധ്യതകൾ വർദ്ധിക്കും. താമരശ്ശേരി ചുരത്തിൽ 2000 കോടി മുടക്കി പുതിയ ഇരട്ട ടണൽ നിർമ്മിക്കാൻ തീരുമാനിച്ചു.അടുത്ത വർഷം നവംബർ ഒന്നിന് നൂറ് ശതമാനം ആളുകളും അതി ദാരിദ്ര്യത്തിൽ നിന്നും മുക്തരാകും.ഇതിൻ്റെ ഭാഗമായിട്ടാണ് 62ലക്ഷം കുടുംബങ്ങൾക്ക് സാമൂഹ്യ ക്ഷേമ പെൻഷനായിട്ട് 1600 രൂപ മാസം നൽകുന്നത്. 42 ലക്ഷം കുടുംബങ്ങൾക്ക് ചികിത്സക്കായിട്ടുള്ള സഹായം എത്തിച്ചു നൽകുന്ന ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്. കെ എസ് ഡി പി യിൽ 200 കോടി ചെലവിൽ ഓങ്കോളജി പാർക്ക് വരാൻ പോകുന്നു. വിദേശ രാജ്യങ്ങളിൽ പോലും ജോലി ചെയ്യാൻ  സാധിക്കുന്ന തരത്തിലുള്ള മികച്ച വിദ്യാഭ്യാസമാണ് കേരളത്തിൽ നൽകുന്നത്.

കേന്ദ്രസർക്കാരിൽ നിന്നും ലഭിക്കേണ്ട നികുതി വിഹിതത്തിൽ 1.9 ശതമാനമാണ് കേരളത്തിനുള്ളത്. മുമ്പ് 3.8 ശതമാനമായിരുന്നു. അതായത് പത്താം ധനകാര്യ കമ്മീഷൻ്റെ സമയത്ത് കിട്ടുന്നതിന്റെ അമ്പത് ശതമാനമേ ഇപ്പോൾ കിട്ടുന്നുള്ളൂ. അതിനനുസരിച്ച് ഈ വർഷം 21000 കോടിയാണ് കിട്ടാൻ പോകുന്നത്. പഴയ കണക്ക് അനുസരിച്ചാണെങ്കിൽ 42000 കോടി കിട്ടേണ്ടതാണ്. അതിൽ മാത്രം 21000 കോടിയുടെ കുറവുണ്ട്. ലോകസഭയിൽ തോമസ് ചാഴിക്കാടനും എ.എം. ആരിഫ് എംപിയും അല്ലാതെ മറ്റ് എം.പിമാർ ആരും കേരളത്തിനു വേണ്ടി സംസാരിക്കുന്നില്ല എന്നും മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close