Alappuzha

ഡിസ്പെന്‍സറികളുടെ എന്‍.എ.ബി.എച്ച്. പ്രഖ്യാപനവും യോഗ ഹാള്‍ ഉദ്ഘാടനവും 

ആലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ ആയുര്‍വേദ-ഹോമിയോ ഡിസ്പെന്‍സറികള്‍ക്ക് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍ ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ്(എന്‍.എ.ബി.എച്ച്.) അംഗീകാരം ലഭിച്ചതിന്റെ പ്രഖ്യാപനം എച്ച്. സലാം എം.എല്‍.എ. നിര്‍വഹിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്തില്‍ മാത്രമാണ് ഒരേ വര്‍ഷം രണ്ട് സ്ഥാപനങ്ങള്‍ക്ക് ഈ അംഗീകാരം ലഭിച്ചത്. കരുമാടി ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ പൂര്‍ത്തിയാക്കിയ യോഗ ഹാളിന്റെ ഉദ്ഘാടനവും ഇതോടൊപ്പം എം.എല്‍.എ. നിര്‍വഹിച്ചു. 

ഡിസ്പെന്‍സറി അങ്കണത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലന്‍ അധ്യക്ഷയായി. ജില്ല പഞ്ചായത്തംഗം പി. അഞ്ജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. രമേശന്‍, സ്ഥിരം സമിതി അധ്യക്ഷരായ എസ്. ശ്രീലേഖ, കെ. സിയാദ്, അപര്‍ണ്ണ സുരേഷ്, അംഗങ്ങളായ വീണ ശ്രീകുമാര്‍, നിഷ മനോജ്, എ. അജീഷ്, കെ. കവിത, പി. ജയലളിത, എന്‍. രാജ്കുമാര്‍, ആയുര്‍വേദ ഡിസ്പെന്‍സറി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ പി.ഡി. ജയേഷ് കുമാര്‍, ഐ.എസ്.എം. ഡി.എം.ഒ. ഡോ.വി.വി. അനില്‍കുമാര്‍, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ സൂര്യ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close