Alappuzha

മത്സ്യതൊഴിലാളിയുടെ മരണം: മന്ത്രി സജി ചെറിയാൻ വീട് സന്ദർശിച്ചു

ആലപ്പുഴ: ചെത്തി കടപ്പുറത്ത്  വള്ളങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മത്സ്യതൊഴിലാളി ചെത്തി സ്വദേശി 63- കാരൻ ഫ്രാൻസിസിൻ്റെ വീട് ഫിഷറീസ് മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ., കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.ജി. മോഹനൻ തുടങ്ങിയവർക്കൊപ്പമാണ് മന്ത്രി ഫ്രാൻസിസിൻ്റെ വീട്ടിലെത്തിയത്. 
 
ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണിക്കാണ് അപകടമുണ്ടായത്.  ബോട്ടിലുണ്ടായിരുന്ന മറ്റ് മൂന്നുപേർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close