KeralaTHRISSUR

എന്റെ തൊഴില്‍ എന്റെ അഭിമാനം; പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ഇന്ന്

അഞ്ച് ജില്ലകളിലെ 142 ഗ്രാമപഞ്ചായത്തുകളിലെ അധ്യക്ഷര്‍ യോഗത്തില്‍ പങ്കെടുക്കും

കേരള നോളെജ് ഇക്കോണമി മിഷന്റെ എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0, തൊഴിലരങ്ങത്തേക്ക് പദ്ധതികളുടെ ഭാഗമായി പദ്ധതിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പഞ്ചായത്ത് പ്രസിഡന്റുമാരുടെ തൃശൂര്‍ റീജിയണല്‍ യോഗം ഇന്ന് (ഒക്ടോബര്‍ 19ന്) നടക്കും. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകള്‍ ഉള്‍പ്പെടുന്ന തൃശൂര്‍ റീജിയണല്‍ യോഗം തൃശൂര്‍ വിജ്ഞാന്‍ സാഗര്‍ സയന്‍സ് ആന്റ് ടെക്‌നോളജി പാര്‍ക്കില്‍ രാവിലെ 10 ന് ചേരും. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ കെ സുരേഷ് അധ്യക്ഷനാകുന്ന യോഗത്തില്‍ നോളെജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല ആമുഖ പ്രഭാഷണം നടത്തും.കോട്ടയം – 24, ഇടുക്കി – 10, എറണാകുളം – 31, തൃശൂര്‍ – 41, പാലക്കാട് – 36 എന്നിങ്ങനെ അഞ്ച് ജില്ലകളില്‍ നിന്നായി 142 പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് തൃശൂര്‍ റീജിയണ്‍. എന്റെ തൊഴില്‍ എന്റെ അഭിമാനം, തൊഴില രങ്ങത്തേക്ക് പദ്ധതികളുടെ 2024 വരെയുള്ള പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. പ്രോജക്ട് അവതരണം, പ്രവര്‍ത്തനങ്ങള്‍ക്കുള്ള തയ്യാറെടുപ്പ്, ഗ്രൂപ്പ് ചര്‍ച്ച എന്നിവ യോഗത്തിന്റെ ഭാഗമായി നടക്കും. എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിക്കുകീഴില്‍ രജിസ്റ്റര്‍ ചെയ്ത 399 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 357 ഗ്രാമ പഞ്ചായത്തുകളിലെ അധ്യക്ഷന്മാരെയാണ് യോഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുത്ത 357 ഗ്രാമപഞ്ചായത്തുകളെ കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ചാണ് യോഗം നടത്തുന്നത്.18 നും 59 നും ഇടയില്‍ പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് വിജ്ഞാന തൊഴില്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് എന്റെ തൊഴില്‍ എന്റെ അഭിമാനം. പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള 18 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീ തൊഴിലന്വേഷകരാണ് തൊഴിലരങ്ങത്തേക്ക് പദ്ധതിയുടെ ഗുണഭോക്താക്കള്‍. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close