THRISSUR

ദ്വിദിന മാധ്യമ ശില്‍പശാല ഇന്ന് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും 

കേരള മീഡിയ അക്കാദമിയും യൂനിസെഫും സംയുക്തമായി സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കായി നടത്തുന്ന ദ്വിദിന മാധ്യമ ശില്‍പശാല റവന്യൂ,  ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. ഇന്ന് (നവംബര്‍ 17) രാവിലെ 10.30 ന് പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന ശില്‍പശാലയുടെ ഉദ്ഘാടന ചടങ്ങില്‍ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷത വഹിക്കും. കേരള മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, യൂനിസെഫ് കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റ് ബേബി അരുണ്‍, കെ.യു.ഡബ്ല്യു.ജെ പ്രസിഡന്റ് എം.വി. വിനീത, കേരള മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍ ഇ.എസ് സുഭാഷ്, തൃശ്ശൂര്‍ പ്രസ്സ് ക്ലബ് പ്രസിഡന്റ് ഒ. രാധിക തുടങ്ങിയവര്‍ പങ്കെടുക്കും.

ഇന്നും (നവംബര്‍ 17) നാളെയും (നവംബര്‍ 18) എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായാണ് ശില്‍പശാല നടക്കുന്നത്. ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് വ്യാജവാര്‍ത്ത കണ്ടെത്തല്‍’ എന്ന വിഷയത്തില്‍ മാതൃഭൂമി സോഷ്യല്‍ മീഡിയ കണ്‍സള്‍ട്ടന്റ് സുനില്‍ പ്രഭാകര്‍ ക്ലാസ് നയിക്കും. ‘ശിശു സൗഹൃദ മാധ്യമ റിപ്പോര്‍ട്ടിങ്ങും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരായ രജി ആര്‍. നായരും നിലീന അത്തോളിയും ക്ലാസ് നയിക്കും. ‘ബാലനീതി നിയമങ്ങളും മാധ്യമ റിപ്പോര്‍ട്ടിങ്ങും’ എന്ന വിഷയത്തില്‍ മാധ്യമ നിരീക്ഷകനായ ഡോ. സെബാസ്റ്റ്യന്‍ പോള്‍, യൂനിസെഫ് കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റ് ബേബി അരുണ്‍ തുടങ്ങിയവരും ക്ലാസ്സ് നയിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close