Uncategorized

ദേശീയ നവജാതശിശു സംരക്ഷണ വരാചാരണം; ജില്ലാതല ഉദ്ഘാടനം പി. ബാലചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു

ദേശീയ നവജാതശിശു സംരക്ഷണ വരാചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പി. ബാലചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. വരാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ മുഖ്യാഥിതിയായി. ചടങ്ങിനോടനുബന്ധിച്ച് ജനറല്‍ ആശുപത്രിയില്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് ഹെല്‍ത്ത് കിറ്റ് വിശിഷ്ടാതിഥികള്‍ വിതരണം ചെയ്തു. ശൈശവ, കൗമാരാരോഗ്യവുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലയുടെ പ്രത്യേക ബോധവത്കരണ ക്യാമ്പയിനായ ‘ങ്ങ്ട് പറക്കട്ടെ, മ്മ്ടെ കുട്ട്യോള്’ ന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ. ഷാജന് കൈമാറി പ്രകാശനം ചെയ്തു. തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ശ്രീദേവി ടി.പി വിഷയാവതരണം നടത്തി.  

നവംബര്‍ 15 മുതല്‍ 21 വരെ ദേശീയ നവജാതശിശു സംരക്ഷണ വാരമായി രാജ്യം മുഴുവന്‍ ആചാരിക്കുകയാണ്. നവജാതശിശു സംരക്ഷണ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും, മാതാപിതാക്കള്‍ക്കും നവജാതശിശു സംരക്ഷണത്തെ സംബന്ധിച്ച് ബോധവത്കരണം ലക്ഷ്യമിട്ട് കൊണ്ടാണ് വരാചരണം സംഘടിപ്പിക്കുന്നത്. ഈ വര്‍ഷത്തെ വരാചരണ സന്ദേശം ‘nurturing newborn lives through community-facility engagement’ എന്നതാണ്. 

തൃശ്ശൂര്‍ ജനറല്‍ ആശുപത്രി എസ്എന്‍സിയുവില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത കുട്ടിയുടെ മാതാവിന്റെ അനുഭവം പങ്കുവെക്കലും മെഡിക്കല്‍ ഓഫീസര്‍ ഡോ. രമ്യ എന്‍. ശശിധരന്‍ നയിച്ച ബോധവത്കരണ ക്ലാസ്സും നടന്നു. തൃശ്ശൂര്‍ ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തിലെ ജീവനക്കാര്‍ നവജാത ശിശുക്കളുടെ സ്‌ക്രീനിങ്ങും സംഘടിപ്പിച്ചു.

തൃശ്ശൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോള്‍, തൃശ്ശൂര്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. സജീവ്കുമാര്‍, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ടി.കെ. ജയന്തി, തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് നിയോനേറ്റോളജി വിഭാഗം മേധാവി ഡോ. ഫെബി ഫ്രാന്‍സിസ്, തൃശ്ശൂര്‍ ജനറല്‍ ആശുപത്രി ശിശു രോഗ വിഭാഗം മേധാവി ഡോ. കെ. ഗിരീഷ്, ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മാസ്സ് മീഡിയ ഓഫീസര്‍ പി.എ. സന്തോഷ്‌കുമാര്‍, ടി.എ ഗ്രേഡ് 1 രാജു പി കെ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close