Uncategorized

ഊരിന്റെ ശബ്ദമായി യുവ അഭിഭാഷക

 
മുഖാമുഖം പരിപാടിയിലൂടെ മുഖ്യമന്ത്രിയെ കാണാനും അഭിപ്രായങ്ങള്‍ അവതരിപ്പിക്കാനും സാധ്യമായതിന്റെ സന്തോഷത്തിലാണ് അട്ടപ്പാടിയിലെ പ്രഥമ അഭിഭാഷക ടി ആര്‍ കനകയും കൂട്ടരും. അഗളി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുകയാണ് അട്ടപ്പാടി പാലൂര്‍ ഊരിലെ കനക. ഇന്നും കൃഷിയെയും മറ്റ് പാരമ്പരാഗത തൊഴിലുകളേയും മാത്രമാണ് തങ്ങളുടെ മേഖലയിലുള്ളവര്‍ ആശ്രയിക്കുന്നത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ ഇവിടെ വരണം. തന്നെ പോലെ ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്നവര്‍ ഇന്നും കുറവ് തന്നെയാണ്. പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തേക്ക് പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് പഠിക്കാനാവശ്യമായ കൂടുതല്‍ സഹായങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം തുടങ്ങിയുള്ള അവശ്യങ്ങളാണ് കനകയ്ക്കുള്ളത്. ഊരുകളിലേക്കുള്ള വാഹന സൗകര്യവും മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങളും കാര്യക്ഷമമാക്കണം. തങ്ങളുടെ ആവശ്യങ്ങള്‍ സഫലമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും കനക പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close