Uncategorized

സമൃദ്ധി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

അവണൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളപ്പായ ഒ.പി പരിസരത്ത് ആരംഭിച്ച സമൃദ്ധി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി നിര്‍വ്വഹിച്ചു. 14.35 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മ്മിച്ച കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായതോടെ  ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പായ ഒ.പി ബ്ലോക്കിന് സമീപത്തുള്ള മൂന്നാം വാര്‍ഡ് നിവാസികളുടെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി.

 ചടങ്ങില്‍ അവണൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോംസണ്‍ തലക്കോടന്‍ അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ രാധാക്യഷണന്‍, പുഴക്കല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി ബിജു, വാര്‍ഡ് മെമ്പര്‍മാരായ സുരേഷ് അവണൂര്‍, ഐ.ആര്‍ മണികണ്ഠന്‍, ജിഷ പ്രദീപ്, പി.എസ് ക്യഷണകുമാരി,  സി.ബി സജീവന്‍,  കുടിവെള്ള ഗുണഭോക്തൃ കമ്മിറ്റി ചെയര്‍മാന്‍ വി. രാമകൃഷ്ണന്‍  തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close