THRISSURUncategorized

കൈത്തറി വസ്ത്രങ്ങള്‍ക്ക് വിലക്കിഴിവ്

ക്രിസ്തുമസ് പുതുവത്സരം പ്രമാണിച്ച് സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്റെ തൃശ്ശൂര്‍ പഴയനടക്കാവ് ഹാന്‍ഡ് വീവ് ഷോറൂമില്‍ ഡിസംബര്‍ 20 മുതല്‍ 24 വരെ എല്ലാ കൈത്തറി തുണിത്തരങ്ങള്‍ക്കും 20 ശതമാനം ഗവ. റിബേറ്റും 10 ശതമാനം ഡിസ്‌കൗണ്ടും കൂടി 30 ശതമാനം കിഴിവും ലഭിക്കും. ഡബിള്‍ മുണ്ടുകള്‍, കാസര്‍ഗോഡ് സാരി, സാറ്റിന്‍ ഷീറ്റുകള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ എന്നിവ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ബാങ്ക് ജീവനക്കാര്‍ക്ക് തവണ വ്യവസ്ഥയില്‍ ലഭിക്കും. ഇതിനായുള്ള അപേക്ഷ ഫോം ഷോറൂമില്‍ ലഭ്യമാകുമെന്ന് പഴയനടക്കാവ് ഹാന്‍ഡ് വീവ് ഷോറൂം മാനേജര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close