Uncategorized

ലോക ഉപഭോക്തൃ ദിനം ആചരിച്ചു 

ലോക ഉപഭോക്തൃ ദിനാചരണത്തിൻറെ ഭാഗമായി കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിൽ സെമിനാർ സംഘടിപ്പിച്ചു.   സി ഡി ആർ സി അംഗം വി ബാലകൃഷ്ണൻ, അധ്യക്ഷത വഹിച്ച ചടങ്ങ്  ഗവ. ലോ കേളേജ് പ്രിൻസിപ്പൽ വിദ്യുത് കെ എസ് ഉദ്ഘാടനം ചെയ്തു.  “ ഉപഭോക്താക്കൾക്ക് വേണ്ടി ഉത്തരവാദിത്തമുള്ളതും നീതിപൂർവകവുമായ നിർമ്മിത ബുദ്ധി”  എന്ന വിഷയത്തിൽ ശശി പിലാച്ചേരി (മുൻ സി ഇ ഒ ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക്) ക്ലാസെടുത്തു.  നിത്യജീവതത്തിൽ ഇപ്പോൾ ഉപയോഗിക്കുന്ന പല ഉപകരണങ്ങളിലും നിർമ്മിതബുദ്ധി (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) വിപ്ലവകരമായ പല മാറ്റങ്ങൾക്കും വഴിതെളിക്കുമെന്നും അതിസാഹസികവും ആയാസകരവും എന്ന് കരുതുന്ന പല ജോലികളും പ്രാപ്യമാവുന്ന കാലം വിദൂരമല്ല എന്നും അദ്ദേഹം പറഞ്ഞു.  സുവ്യക്തവും സ്പഷ്ടവുമായ ഉത്തരവുകൾ നൽകുക വഴി യന്ത്രങ്ങളെ പ്രവർത്തന സജ്ജമാക്കുവാൻ കഴിയും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.  ആരോഗ്യ രംഗത്ത് നിർമ്മിത ബുദ്ധിയുടെ ഉപയോഗം മാനവരാശിക്ക് മുതൽക്കൂട്ടാവുമെന്നും സങ്കീർണമായ പല പ്രശ്നങ്ങളും ലഘൂകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ സപ്ലൈ ഓഫീസർ ബിന്ദു എസ് ഒ  സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസ് ജൂനിയർ സൂപ്രണ്ട് രാധാകൃഷണൻ പി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close