Uncategorized

പാമ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം; സംഘാടക സമിതി രൂപീകരിച്ചു

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് രണ്ട് കോടി രൂപ ചിലവഴിച്ച് പാമ്പാടി ഗവ. ഹയർസെക്കന്ററി സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 17 ബുധനാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് മന്ത്രി കെ. രാധാകൃഷ്ണൻ നിർവ്വഹിക്കും.

പരിപാടി വിജയിപ്പിക്കുന്നതിന് സ്കൂളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം മന്ത്രിയുടെ പ്രതിനിധി കെ.കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. തിരുവില്വാമല ഗ്രാമപഞ്ചായത്ത് വിദ്യാഭ്യസ സ്‌റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ വിനി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം കെ.പി ഉമാശങ്കർ, പ്രിൻസിപ്പാൾ ഡോ. പി. സുകുമാരൻ, പ്രധാന അദ്ധ്യാപിക വി.എം സുനിത, പിടി എ പ്രസിഡന്റ് സുരേഷ് വൈ.സി എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ.

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

കെ.എം അഷറഫ്, തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ എസ്. നായർ എന്നിവർ രക്ഷാധികാരികളും.വിനി ഉണ്ണികൃഷ്ണൻ ചെയർപേഴ്സനും സ്കൂൾ പ്രിൻസിപ്പാൾ കൺവീനറുമായ സ്വാഗതസംഘം രൂപികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close