National News

പ്രഥമ ദേശീയ ക്രിയേറ്റേഴ്‌സ് അവാർഡ് പ്രധാനമന്ത്രി മാ‍ർച്ച് 8ന് സമ്മാനിക്കും


കഥാഖ്യാനം, സാമൂഹിക മാറ്റത്തിന് വേണ്ടി വാദിക്കൽ, പരിസ്ഥിതി സുസ്ഥിരത, വിദ്യാഭ്യാസം, ഗെയിമിംഗ് എന്നിവയുൾപ്പെടെയുള്ള മേഖലകളിലുടനീളമുള്ള മികവും സ്വാധീനവും അംഗീകരിക്കുന്നതിനുള്ള ശ്രമമാണ് പുരസ്‌ക്കാരം

വൻ ബഹുജന പങ്കാളിത്തത്തിന് അവാർഡ് സാക്ഷ്യം വഹിച്ചു; 1.5 ലക്ഷത്തിലധികം നാമനിർദ്ദേശങ്ങളും 10 ലക്ഷത്തോളം വോട്ടുകളും രേഖപ്പെടുത്തി

ഇരുപത് വിഭാഗങ്ങളിൽ പുരസ്‌ക്കാരങ്ങൾ സമ്മാനിക്കും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാർച്ച് 8 ന് രാവിലെ 10:30 ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വച്ച് പ്രഥമ ദേശീയ ക്രിയേറ്റേഴ്‌സ് അവാർഡ് സമ്മാനിക്കും. ചടങ്ങിൽ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

കഥാഖ്യാനം, സാമൂഹിക മാറ്റത്തിനുവേണ്ടിയുള്ള വാദിക്കൽ, പരിസ്ഥിതി സുസ്ഥിരത, വിദ്യാഭ്യാസം, ഗെയിമിംഗ് എന്നിവയുൾപ്പെടെയുള്ള മേഖലകളിലുടനീളം നടത്തിയിട്ടുള്ള മികവും സ്വാധീനവും അംഗീകരിക്കുന്നതിനുള്ള ശ്രമമാണ് ദേശീയ ക്രിയേറ്റേഴ്‌സ് അവാർഡ്. സൃഷ്ടിപരതയെ ഗുണപരമായ മാറ്റത്തിന് ഉപയോഗിക്കുന്നതിനുള്ള ഒരു തുടക്കം എന്ന നിലയിലാണ് പുരസ്‌ക്കാരം വിഭാവനം ചെയ്തിരിക്കുന്നത്.

മാതൃകാപരമായ പൊതു പങ്കാളിത്തത്തിന് ദേശീയ ക്രിയേറ്റർ പുരസ്‌ക്കാരം സാക്ഷ്യം വഹിച്ചു. ആദ്യ റൗണ്ടിൽ 20 വ്യത്യസ്ത വിഭാഗങ്ങളിലായി 1.5 ലക്ഷത്തിലധികം നാമനിർദ്ദേശങ്ങൾ ലഭിച്ചു. തുടർന്നുള്ള വോട്ടിംഗ് റൗണ്ടിൽ, ഡിജിറ്റൽ ക്രിയേറ്റർമാർക്ക് വിവിധ പുരസ്‌ക്കാര വിഭാഗങ്ങളിലായി 10 ലക്ഷത്തോളം വോട്ടുകൾ രേഖപ്പെടുത്തി. ഇതിനെ തുടർന്ന് മൂന്ന് അന്താരാഷ്ട്ര ക്രിയേറ്റ‍ർമാർ ഉൾപ്പെടെ 23 വിജയികളെ തീരുമാനിച്ചു. ജനങ്ങളുടെ തെരഞ്ഞെടുപ്പ് ഈ പുരസ്‌ക്കാരത്തിൽ ശരിക്കും പ്രതിഫലിപ്പിക്കുന്നു എന്നതിന്റെ സാക്ഷ്യമാണ് അത്യധികമായ ഈ ബഹുജന പങ്കാളിത്തം.

മികച്ച കഥാഖ്യാന പുരസ്‌ക്കാരം; ദി ഡിസ്‌റപ്റ്റർ ഓഫ് ദി ഇയർ ; സെലിബ്രിറ്റി ക്രിയേറ്റർ ഓഫ് ദി ഇയർ; ഗ്രീൻ ചാമ്പ്യൻ അവാർഡ്; സാമൂഹിക മാറ്റത്തിനുള്ള മികച്ച ക്രിയേറ്റർ; ഏറ്റവും സ്വാധീനമുള്ള കാർഷിക ക്രിയേറ്റർ; ഈ വർഷത്തെ സാംസ്‌കാരിക അംബാസഡർ; ഇന്റർനാഷണൽ ക്രിയേറ്റർ അവാർഡ്; മികച്ച ട്രാവൽ ക്രിയേറ്റർ അവാർഡ്; സ്വച്ഛത അംബാസഡർ അവാർഡ് (ശുചിത്വ അംബാസിഡർ); ന്യൂ ഇന്ത്യ ചാമ്പ്യൻ അവാർഡ്; ടെക് ക്രിയേറ്റർ അവാർഡ്; ഹെറിറ്റേജ് ഫാഷൻ ഐക്കൺ അവാർഡ്; മോസ്റ്റ് ക്രിയേറ്റീവ് ക്രിയേറ്റർ (സ്ത്രീ, പുരുഷ വിഭാ​ഗങ്ങളിൽ); ഭക്ഷ്യ വിഭാഗത്തിലെ മികച്ച ക്രിയേറ്റർ; വിദ്യാഭ്യാസ വിഭാഗത്തിലെ മികച്ച ക്രിയേറ്റർ; ഗെയിമിംഗ് വിഭാഗത്തിലെ മികച്ച ക്രിയേറ്റർ; മികച്ച മൈക്രോ ക്രിയേറ്റർ; മികച്ച നാനോ ക്രിയേറ്റർ; മികച്ച ആരോഗ്യ, ശാരീരികക്ഷമത ക്രിയേറ്റർ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close