THRISSUR

വനിതാ വികസന കോർപ്പറേഷൻ വായ്പകൾക്ക് അപേക്ഷിക്കാം

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ലളിതമായ നടപടിക്രമങ്ങളിലൂടെ അതിവേഗ വ്യക്തിഗത, ഗ്രൂപ്പ് വായ്പകൾ നൽകുന്നു. നിശ്ചിത വരുമാന പദ്ധതിയിലുള്ള 18 നും 55 നും മദ്ധ്യേ പ്രായമുള്ള തൊഴിൽരഹിതരായ വനിതകൾക്ക് 5 വർഷ തിരിച്ചടവ് കാലാവധിയിൽ 6 ശതമാനം പലിശ നിരക്കിൽ ഉദ്യോഗസ്ഥ / വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നൽകുന്നത്. www.kswdc.org എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന വായ്പ അപേക്ഷാ ഫോറം തൃശ്ശൂർ ജില്ലാ ഓഫീസിൽ സമർപ്പിക്കണം. മൈക്രോ ഫിനാൻസ് പദ്ധതിയിൽ കുടുംബശ്രീ സിഡിഎസിന് 3 ശതമാനം – 3.5 ശതമാനം പലിശ നിരക്കിൽ മൂന്നു കോടി രൂപ വരെ വായ്പ അനുവദിക്കുന്നു. സിഡിഎസിന് കീഴിലുള്ള എസ്എച്ച്ജികൾക്ക് 10 ലക്ഷം രൂപ വരേയും ഹരിത കർമ്മ സേന/ശുചീകരണ തൊഴിലാളി യൂണിറ്റ് എന്നിവയ്ക്ക് 6 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. അപേക്ഷകൾക്കും വിശദ വിവരങ്ങൾക്കും തൃശ്ശൂർ ജില്ല വനിതാ ശിശു വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9496015013.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close