THRISSUR

അഞ്ഞൂര്‍ പാര്‍ക്കാടി ക്ഷേത്രം റോഡ് ഉദ്ഘാടനം ഇന്ന് (ജനുവരി 19)

അഞ്ഞൂര്‍ പാര്‍ക്കാടി ക്ഷേത്രം റോഡ് എ സി മൊയ്തീന്‍ എം എല്‍ എ ഇന്ന് (ജനുവരി 19) വൈകീട്ട് നാലിന് നാടിന് സമര്‍പ്പിക്കും. കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയാകും. മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതി (സി.എം.എല്‍.ആര്‍.ആര്‍.പി) ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിര്‍മിച്ചത്. 

295 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമാണ് റോഡിനുള്ളത്. താഴെ നിന്നും കരിങ്കല്ലുപയോഗിച്ച് കെട്ടിയുയര്‍ത്തി മണ്ണ് നിറച്ച് സോളിംഗ്, മെറ്റലിങ്, ടാറിങ് എന്നിവ പൂര്‍ത്തീകരിച്ചു. രണ്ട് കള്‍വര്‍ട്ടുകള്‍ പണിത് പരമ്പരാഗത നീരൊഴുക്ക് തടസ്സപ്പെടുത്താതെ മികച്ച നിലയിലാണ് റോഡ് നിര്‍മിച്ചിട്ടുള്ളത്.  

അഞ്ഞൂര്‍ പാര്‍ക്കാടി ക്ഷേത്രത്തിലേക്കുള്ള ഈ വഴി പാടവരമ്പ് ആയിരുന്നു. ഇവിടെയുള്ള റോഡ് നിര്‍മാണത്തിനായി 2021 ല്‍ ഫണ്ട് അനുവദിച്ചെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ പ്രവൃത്തി നിലച്ചു. തുടര്‍ന്ന് എ സി മൊയ്തീന്‍ എം എല്‍ എ നടത്തിയ പരിശ്രമഫലമായാണ് നിര്‍മാണം പുനരാരംഭിക്കാനായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close