Thiruvananthapuram

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: മദ്യനിരോധനം ഏർപ്പെടുത്തും

തിരുവനന്തപുരം ജില്ലയിൽ ഫെബ്രുവരി 22ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലും ( തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷനിലെ വെള്ളാർ, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ കുന്നനാട്,  പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ  കോവിൽവിള, പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ അടയമൺ), പോളിംഗ് സ്റ്റേഷൻ പ്രവർത്തിക്കുന്ന വാർഡുകളിലും (തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷനിലെ വെള്ളാർ, പൂങ്കുളം വാർഡ്, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ കുന്നനാട് വാർഡ്, മണക്കാല വാർഡ്, പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കോവിൽവിള വാർഡ്, പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ അടയമൺ വാർഡ്) വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ടു മുൻപുള്ള 48 മണിക്കൂർ സമയത്തേക്കും വോട്ടെണ്ണൽ ദിനമായ 23.02.2024 (വെള്ളി) തീയതിയിൽ വോട്ടെണ്ണൽ കേന്ദ്രം സ്ഥിതി ചെയ്യുന്ന വാർഡുകളിലും ( തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷൻ പൂങ്കുളം വാർഡ്,  ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ മണ്ഡപത്തിൻകടവ് വാർഡ്, പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ പൂവച്ചൽ വാർഡ്, കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ ആർ.ആർ.വി വാർഡ്) സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close