സംസ്ഥാന സ്കൂള്‍ കലോത്സവം:933 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്ത്
കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ 933 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്ത്. 947 പോയിന്റ് നേടി കണ്ണൂർ ജില്ലയാണ് നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത്. 944 പോയിന്റുമായി കോഴിക്കോട് ജില്ല രണ്ടാം സ്ഥാനത്തുണ്ട്. ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് 244 പോയിന്റുമായി സ്കൂള്‍ തലത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 101 പോയിന്റും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 143 പോയിന്റുമാണ് ബി.എസ്.എസ് ഗുരുകുലത്തിനുള്ളത്. ഹൈസ്കൂള്‍ വിഭാഗം സംസ്കൃത കലോത്സവം പൂർത്തിയായപ്പോൾ 35 പോയിന്റുമായി ബി.എസ്.എസ് ഗുരുകുലം നാലാം സ്ഥാനം നേടി. ജില്ലാ തലത്തിൽ 95 പോയിന്റുകളുമായി ജില്ല മൂന്നാം സ്ഥാനത്തെത്തി. ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവം പൂർത്തിയായപ്പോൾ 93 പോയിന്റുമായി പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തെത്തി. ഇതുവരെ 99 ശതമാനം മത്സരങ്ങള്‍ പൂര്‍ത്തിയായി.