Palakkad

മള്‍ബറി കൃഷിക്ക് അപേക്ഷിക്കാം

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സില്‍ക്ക് സമഗ്ര പ്രകാരം പട്ടികജാതി വിഭാഗം യുവാക്കള്‍ക്ക് പട്ടുനൂല്‍പ്പുഴു കൃഷിക്ക് സബ്സിഡി നല്‍കുന്നു. ഒരേക്കറില്‍ കുറയാത്ത കൃഷിഭൂമി ഉള്ളവര്‍ക്കും അല്ലെങ്കില്‍ അഞ്ച് വര്‍ഷ പാട്ടക്കരാര്‍ പ്രകാരം ഭൂമി പാട്ടത്തിന് എടുത്തും മള്‍ബറി കൃഷി ചെയ്യാം. പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് പരമാവധി 3,73,750 രൂപ സബ്‌സിഡി അനുവദിക്കും. അട്ടപ്പാടി, ചിറ്റൂര്‍, മലമ്പുഴ, കൊല്ലങ്കോട്, നെന്മാറ ബ്ലോക്ക് പഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ നവംബര്‍ 27 നകം പാലക്കാട് ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന സെറികള്‍ച്ചര്‍ ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 9447443561, 0491 2505866.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close