Palakkad

നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപയോഗിക്കല്‍, കത്തിക്കല്‍: 10,000 രൂപ പിഴ ചുമത്തി

നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വിതരണം ചെയ്തതിനും കത്തിച്ചതിനും നെല്ലിയാമ്പതി പോബ്‌സ് ഗ്രൂപ്പിന് 10,000 രൂപ പിഴ ചുമത്തി. സീതാര്‍കുണ്ട് വ്യൂ പോയിന്റിലെ കടയിലൂടെ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപയോഗിച്ചതിനും വില്‍പ്പന നടത്തിയതിനുമാണ് പിഴ ചുമത്തിയത്. ജില്ലയില്‍ മാലിന്യസംസ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തി പിഴ ചുമത്തുന്നതിനുള്ള പ്രത്യേക സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അഞ്ച് പേരടങ്ങുന്ന രണ്ട് സ്‌ക്വാഡുകളാണ് ജില്ലയില്‍ പരിശോധന നടത്തുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരും.
ജോയിന്റ് ഡയറക്ടര്‍ ഓഫീസ്  ജൂനിയര്‍ സൂപ്രണ്ട് ആര്‍. രഘുനാഥന്‍, മലമ്പുഴ ജോയിന്റ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ എ. കാര്‍ത്തികേയന്‍, പ്രോഗ്രാം ഓഫീസര്‍ എ. ഷെരീഫ്, മലമ്പുഴ ബ്ലോക്ക് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ. പ്രദീപ് എന്നിവരടങ്ങിയ സ്‌ക്വാഡാണ് പരിശോധന നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close