Kottayam

മന്ത്രിസഭയെ കാണാൻ ചങ്ങനാശേരിയിൽ ജനമൊഴുകി

കോട്ടയം : ചങ്ങനാശേരി നിയോജക മണ്ഡലം നവകേരള സദസിൽ ജനകീയ മന്ത്രിസഭയെ സ്വീകരിക്കാനും പരാതി നൽകാനുമായി പതിനായിരകണക്കിന് ജനങ്ങളാണ് ഒഴുകിയെത്തിയത്. തിങ്ങിനിറഞ്ഞ സദസിനു മുന്നിലൂടെ വാദ്യമേളങ്ങളുടെയും ബാൻഡ് മേളത്തിന്റെയും അകമ്പടിയോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലെത്തിയത്. തെയ്യം, കഥകളി, കേരളനടനം, ഓട്ടംതുള്ളൽ എന്നി വേഷങ്ങൾ അണിഞ്ഞവരും മന്ത്രിസഭയെ സ്വീകരിക്കാനുണ്ടായിരുന്നു. ആയിരം വനിതകൾ പങ്കെടുത്ത മെഗാതിരുവാതിരയും  മൈതാനത്ത് അരങ്ങേറി. പൂച്ചെണ്ടും പുസ്തകവും നൽകിയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിച്ചത്. ചങ്ങനാശേരി പുതൂർപ്പള്ളി ജമാത്ത്  കമ്മറ്റി പ്രസിഡന്റ് പി.എസ്. മുഹമ്മദ്  ബഷീർ മുഖ്യമന്ത്രിക്ക് ഉപഹാരവും കൈമാറി.
ചടങ്ങിൽ ഏവരും  മാലിന്യ മുക്ത പ്രതിജ്ഞയെടുത്തു. സദസിനെത്തിയവർക്ക്  എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ലഘു ഭക്ഷണം, ചായ, കുടിവെള്ളം എന്നിവ  വിതരണം ചെയ്തു. സുരക്ഷ ഉറപ്പാക്കാൻ മെഡിക്കൽ സംഘം, ഫയർഫോഴ്സ്, പൊലീസ് എന്നിവരുടെ  സേവനങ്ങൾ  ഒരുക്കിയിരുന്നു. ഹരിത കർമ്മസേന, കുടുംബശ്രീ , ആശ, അങ്കണവാടി പ്രവർത്തകരും വിവിധ വകുപ്പുകളും സദസിന്റെ ഭാഗമായി.  സദസിൽ നിവേദനങ്ങൾ നൽകുന്നതിനായി 25 കൗണ്ടറുകൾ സജ്ജീകരിച്ചു. സ്ത്രീകൾക്കും വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം കൗണ്ടറുകളും ഒരുക്കി. സുരക്ഷയ്ക്കായി മെഡിക്കൽ, ഫയർ ഫോഴ്‌സ് സംഘങ്ങൾ സജ്ജരായിരുന്നു. ഹരിത കർമ്മസേന, കുടുംബശ്രീ -ആശ – അങ്കണവാടി പ്രവർത്തകരും വിവിധ വകുപ്പുകളിലെ ജീവനക്കാരും പങ്കെടുത്തു. അഭിലാഷ് ചങ്ങനാശേരിയുടെ  ഗാനമേളയും അസംപ്ഷൻ  കോളേജിലെ  വിദ്യാർത്ഥികൾ അവതരിപ്പിച്ച  നൃത്തവും  ഗാനവും ചങ്ങനാശേരി വാദ്യകലാസമിതിയും ബാലു മ്യൂസിക് ബാന്റും അവതരിപ്പിച്ച വയലിൻ ചെണ്ട ഫ്യൂഷനും ചടങ്ങിനെ കൂടുതൽ മനോഹരമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close