Kottayam

നവകേരളസദസ്; പൊൻകുന്നത്ത് നാളെ ഗതാഗത ക്രമീകരണം  

കോട്ടയം: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ നവകേരള സദസിനോടനുബന്ധിച്ച് ഇന്നു (ഡിസംബർ 12) വൈകിട്ട് 3.30ന് പൊൻകുന്നം ടൗണിലും പരിസര പ്രദേശങ്ങളിലും ഗതാഗതക്രമീകരണം ഏർപ്പെടുത്തും. കോട്ടയം ഭാഗത്ത് നിന്നും വരുന്ന സ്വകാര്യ വാഹനങ്ങൾ, അയ്യപ്പഭക്ത വാഹനങ്ങൾ എന്നിവ 19-ാം മൈൽ എത്തി വലത്തേക്ക് തിരിഞ്ഞ് ചെന്നക്കുന്ന് -പ്ലാവോലികവല – ചിറക്കടവ് അമ്പലം ജംഗ്ഷൻ- വെട്ടോർ പുരയിടം -മൂന്നാം മൈൽ റോഡ് വഴി വന്ന് മണ്ണംപ്ലാവ് എത്തി കാഞ്ഞിരപ്പള്ളി /എരുമേലി ഭാഗത്തേക്ക് പോകണം. പാലാ ഭാഗത്തുനിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ ഒഴികെയുള്ള സ്വകാര്യ വാഹനങ്ങൾ, അയ്യപ്പഭക്ത വാഹനങ്ങൾ എന്നിവ അട്ടിക്കവല – മാന്തറ റോഡുവഴി വന്ന് കെ. വി.എം.എസ് -തമ്പലക്കാട് റോഡിലെത്തി അവിടെ നിന്നും കോട്ടയം -കുമളി റോഡിൽ കയറി കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകുക. ഈ റോഡിലൂടെ വരുന്ന വലിയ വാഹനങ്ങൾ പൊൻകുന്നം ടൗണിൽ എത്തി മണിമല റോഡിലൂടെ അതാത് സ്ഥലങ്ങളിലേക്ക് പോകണം. എരുമേലി ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് വരുന്ന സ്വകാര്യ വാഹനങ്ങൾ, അയ്യപ്പഭക്ത വാഹനങ്ങൾ മണ്ണംപ്ലാവിൽ നിന്നും മൂന്നാം മൈൽ എത്തി കാഞ്ഞിരപ്പള്ളി- മണിമല റോഡിലൂടെ കൊടുങ്ങൂർ ഭാഗത്തേക്ക് പോകണം. എരുമേലി ഭാഗത്ത് നിന്നും പാലാ ഭാഗത്തേക്ക് കെ. വി.എം.എസ് റോഡുവഴി വരുന്ന സ്വകാര്യ വാഹനങ്ങൾ,അയ്യപ്പഭക്ത വാഹനങ്ങൾ മണ്ണംപ്ലാവിൽ നിന്നും കാഞ്ഞിരപ്പള്ളി റോഡുവഴി കാഞ്ഞിരപ്പള്ളി കുരിശു കവലയിൽ നിന്നും തമ്പലക്കാട് റോഡുവഴി പാലാ ഭാഗത്തേക്ക് പോകണം. കൂടാതെ വി.ഐ.പികൾ പോകുന്ന സമയം പൊൻകുന്നം ഭാഗത്ത് നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും പൊൻകുന്നം -മണിമല റോഡിലൂടെ ചിറക്കടവ് എത്തി മണ്ണുംപ്ലാവ് വഴി പോകേണ്ടതാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും മുണ്ടക്കയത്ത് നിന്നും പുറപ്പെട്ട് പൊൻകുന്നത്തെ വേദിയിൽ എത്തുന്ന സമയവും പരിപാടിയിൽ പങ്കെടുത്ത് പാലായിലേക്ക് പുറപ്പെടുന്ന സമയത്തും മാത്രമേ മുകളിൽ കൊടുത്തിരിക്കുന്ന നിയന്ത്രണം ഉണ്ടായിരിക്കുകയുള്ളു. പാലായിലേക്ക് വാഹനം പോയ ശേഷം നിയന്ത്രണം പിൻവലിക്കും.

പാർക്കിംഗ് ക്രമീകരണം ഇങ്ങനെ

കോട്ടയം: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ നവകേരള സദസിനോടനുബന്ധിച്ച് പൊൻകുന്നത്ത് സ്വീകരിച്ചിട്ടുള്ള പാർക്കിംഗ് ക്രമീകരണം ഇങ്ങനെ. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനങ്ങളും അകമ്പടി വാഹനങ്ങളും ഇന്ത്യൻ ഓയിൽ പമ്പ് പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ചിറക്കടവ്, കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്ന് വരുന്ന ഗവൺമെന്റ് വാഹനങ്ങൾ പൊൻകുന്നം ടൗൺ ഹാളിന് സമീപമുള്ള രണ്ട് പാർക്കിംഗ് ഗ്രൗണ്ടിലും കോട്ടയം, പാലാ ഭാഗത്ത് നിന്ന് വരുന്ന ഗവൺമെന്റ് വാഹനങ്ങൾ ഹോളി ഫാമിലി ചർച്ച് ഗ്രൗണ്ടിലും പാർക്ക് ചെയ്യണം.നവകേരളസദസിലേക്കു കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്ന് പൊൻകുന്നം ഭാഗത്തേക്ക് വരുന്ന ബസുകൾ (കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകൾ) കെ.വി.എം.എസ്. ജംഗ്ഷന് സമീപമുള്ള യൂണിയൻ ബാങ്കിന് മുൻവശം ആളുകളെ ഇറക്കി ഇളങ്ങുളം അമ്പലം ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. നവകേരളസദസിലേക്കു മണിമല ഭാഗത്ത് നിന്ന് പൊൻകുന്നം ഭാഗത്തേക്ക് വരുന്ന ബസുകൾ (മണിമല, വെള്ളാവൂർ, ചിറക്കടവ് പഞ്ചായത്തുകൾ) ട്രെൻഡ്‌സ് ടെക്സ്റ്റയിൽസിനും ഭാരത് പെട്രോളിയം പമ്പിനും എതിർവശം ആളുകളെ ഇറക്കി എ.കെ.ജെ.എം. സ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. മണിമല ഭാഗത്ത് നിന്ന് പൊൻകുന്നം ഭാഗത്തേക്ക് വരുന്ന ബസുകൾ (നെടുംകുന്നം,കങ്ങഴ പഞ്ചായത്തുകൾ) ഇന്ത്യൻ കോഫി ഹൗസിന് മുൻവശത്ത് ആളുകളെ ഇറക്കി എ.കെ. ജെ.എം സ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. നെടുംകുന്നം, വാഴൂർ, കറുകച്ചാൽ, പള്ളിക്കത്തോട് തുടങ്ങിയ പഞ്ചായത്തുകളിലെ കോട്ടയം, പാലാ ഭാഗത്ത് നിന്നു വരുന്ന ബസുകൾ പൊൻകുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ആളുകളെ ഇറക്കി ശ്രേയസ് സ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ വാഹനങ്ങൾ കെ.വി.എം.എസ് ആശുപത്രി ഗ്രൗണ്ടിലും ചിറക്കടവ്, മണിമല, വെള്ളാവൂർ ഭാഗത്ത് നിന്ന് വരുന്നവ പൊൻകുന്നം മോസ്‌ക് ഗ്രൗണ്ടിലും സമീപപ്രദേശത്തും പാർക്ക് ചെയ്യണം. പാലാ ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ വാഹനങ്ങൾ കൊപ്രാക്കളം ഗ്രൗണ്ടിലും കോട്ടയം, കങ്ങഴ, നെടുംകുന്നം, കറുകച്ചാൽ ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ വാഹനങ്ങൾ ഹോളി ഫാമിലി ചർച്ച് ഗ്രൗണ്ടിലുമാണ് പാർക്ക് ചെയ്യേണ്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close