Kottayam

ക്രിസ്തുമസ് – പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവ് ; 972.36 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു

കോട്ടയം: എക്‌സൈസ് വകുപ്പ് നടത്തിയ ക്രിസ്തുമസ് പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവില്‍ 972.36 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു.  5.4 ലിറ്റര്‍ ചാരായവും 254.91 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും 32.050 ലിറ്റര്‍ ബിയറും 680 ലിറ്റര്‍ വാഷുമാണ് പിടിച്ചെടുത്തത്. ഡിസംബര്‍ 1 മുതല്‍ ഡിസംബര്‍ 25 വരെയുള്ള കണക്കാണിത്. ആകെ 108 അബ്കാരി കേസുകളിലായി 104 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.   നാല് വാഹനങ്ങള്‍ തൊണ്ടിയായി കണ്ടെടുക്കുകയും 48005 രൂപ പിടിച്ചെടുക്കുകയും ചെയ്തു. 102  എന്‍.ഡി. പി.എസ് കേസുകളിലായി 103 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 3.027 കിലോഗ്രാം കഞ്ചാവും 0.362 ഗ്രാം എം.ഡി.എം.എ യും മൂന്ന് ഗ്രാം മെത്താംഫിറ്റമെയ്‌നും ഒരു വാഹനവും ഒരു മൊബൈല്‍ഫോണും തൊണ്ടിയായി പിടിച്ചെടുത്തു. ഇക്കാലയളവില്‍ 785 റെയ്ഡുകളാണ് നടത്തിയത്.  2192 വാഹനങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. 500 കള്ളുഷാപ്പുകളും 56 വിദേശമദ്യ വില്പന ശാലകളിലും പരിശോധനകള്‍ നടത്തി. 77 കള്ള് സാമ്പിളുകളും 20 ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.

സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് പോലീസ്, വനം, റവന്യു വകുപ്പുകളുമായി ചേര്‍ന്ന് 29 സംയുക്ത റെയ്ഡുകളും നടത്തി.

2023 ഓഗസ്റ്റ് മുതല്‍  ഇതുവരെയുള്ള കാലയളവില്‍ 352 അബ്കാരി കേസുകളിലായി 365 പേരെ അറസ്റ്റ് ചെയ്യുകയും 46.5 ലിറ്റര്‍ ചാരായവും 814.585 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും 85.25 ലിറ്റര്‍ ബിയറും 586.5 ലിറ്റര്‍ കള്ളും 1115 ലിറ്റര്‍ വാഷും 6 ലിറ്റര്‍ അന്യസംസ്ഥാന മദ്യവും തൊണ്ടിയായി കണ്ടെടുക്കുകയും 26,785 രൂപ പിടിച്ചെടുക്കുകയും ചെയ്തു.

221 എന്‍.ഡി.പി.എസ് കേസുകളിലായി 225 പേരെ അറസ്റ്റ് ചെയ്തു. 17.598 കിലോഗ്രാം കഞ്ചാവും ഒരു കഞ്ചാവ് ചെടിയും 6.201 ഗ്രാം ഹാഷിഷ് ഓയിലും 2.835 ഗ്രാം എം.ഡി.എം.എ യും 0.357 ഗ്രാം മെത്താംഫിറ്റമെയ്‌നും  30.42 മില്ലിഗ്രാം മെഫിന്‍ഡ്രമെയ്ന്‍  പിടിച്ചെടുക്കുകയും ചെയ്തു.

കൂടാതെ എക്‌സൈസ് വകുപ്പ് 2875 റെയ്ഡുകളും, പോലീസ്, വനം, റെവന്യൂ മുതലായ വകുപ്പുകളുമായി ചേര്‍ന്ന് 20 സംയുക്ത റെയ്ഡുകളും നടത്തിയിട്ടുണ്ട്. 5531 വാഹനങ്ങള്‍, 1637 കള്ളുഷാപ്പുകള്‍, 68 വിദേശമദ്യ വില്പന ശാലകള്‍ എന്നിവ പരിശോധിച്ചു. 

പൊതു ജനങ്ങള്‍ക്ക് ഏതു സമയത്തും അനധികൃത മദ്യ മയക്കുമരുന്നു ഇടപാടുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ താഴെ പറയുന്ന ഫോണ്‍ നമ്പരുകളില്‍ അറിയിക്കാം

എക്‌സൈസ് ഡിവിഷന്‍ ഓഫീസ് & എക്‌സൈസ് കണ്‍ട്രോള്‍ റൂം 0481 2562211

(ടോള്‍ ഫ്രീ നമ്പര്‍ 18004252818)

എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, കോട്ടയം 0481 2583091

9400069508

എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, ചങ്ങനാശ്ശേരി 0481 2422741

9400069509

എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, പൊന്‍കുന്നം 04828 221412.

9400069510

എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, പാലാ 04822 212235,

9400069511

എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, വൈക്കം 04829 231592, 

9400069512

എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്, കോട്ടയം 0481 2583801, 9400069506

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close