Idukki

പുസ്തക ദിനാചരണം:  പുസ്തകങ്ങള്‍  മന്ത്രി റോഷി അഗസ്റ്റിന്‍ വിതരണം ചെയ്തു

പുസ്തക ദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി നിയോജകമണ്ഡലത്തിലെ സ്‌കൂളുകള്‍ക്ക്  മന്ത്രി റോഷി അഗസ്റ്റിന്‍ പുസ്തകങ്ങള്‍  വിതരണം ചെയ്തു.  സര്‍ക്കാര്‍ , എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്കാണ്  എം.എല്‍.എ ഫണ്ടില്‍ നിന്നും 2 ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ വിതരണം ചെയ്തത്. മന്ത്രിയില്‍ നിന്നും അധ്യാപകര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.
 ഒരു സ്‌കൂളിന് 17000 രൂപയുടെ പുസ്തകങ്ങളാണ് നല്കിയത്.  പരിപാടിയില്‍ എംഎല്‍എമാരായ എം.എം മണി, വാഴൂര്‍ സോമന്‍, നിയോജകമണ്ഡലത്തിലെ സ്‌കൂളുകളില്‍ നിന്നുള്ള അധ്യാപകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close