Idukki

വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷിക്കാം

സംസ്ഥാനസര്‍ക്കാര്‍ മത്സ്യവകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി 2024-25 സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന വിവിധ ഘടകപദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അര്‍ധ ഊര്‍ജ്ജിത (തിലാപ്പിയ, ആസാംവാള, വരാല്‍, അനബാസ്, കാര്‍പ്പ്) മത്സ്യകൃഷി, പടുതാകുളങ്ങളിലെ (ആസാംവാള, വരാല്‍, അനബാസ്) മത്സ്യകൃഷി, റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (തിലാപ്പിയ), ബയോഫ്‌ളോക്കിലെ മത്സ്യകൃഷി (തിലാപ്പിയ) എന്നിവയാണ് ഘടകപദ്ധതികള്‍.

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 30. അപേക്ഷ ഫോമുകളും കൂടുതല്‍ വിവരങ്ങളും നെടുങ്കണ്ടം മത്സ്യഭവന്‍, തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ പ്രവര്‍ത്തിക്കുന്ന അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാര്‍ എന്നിവരില്‍ നിന്നും ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ മത്സ്യഭവന്‍ ഇടുക്കി- 04862 233226, മത്സ്യഭവന്‍ നെടുങ്കണ്ടം- 04868 234505 എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close