Idukki

കേരള മന്ത്രിസഭ  മൂന്ന്  ദിവസം ഇടുക്കിയില്‍

* നവകേരള സദസിന് ഞായറാഴ്ച തുടക്കം
 * തേക്കടിയിൽ 12 ന് മന്ത്രിസഭായോഗം

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഞായറാഴ്ച (ഡിസംബര്‍ 10) മുതല്‍ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും സന്ദര്‍ശനം നടത്തും. മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്ക് നേരിട്ട് എത്തുന്ന നവകേരള സദസിന്റെ ഭാഗമായാണ് ജില്ലയില്‍ മൂന്ന്  ദിവസം (ഡിസംബര്‍ 10 മുതല്‍ 12 വരെ) എല്ലാ മണ്ഡലങ്ങളിലും സന്ദര്‍ശനം നടത്തുന്നത്. ജനങ്ങളുമായി നേരിട്ട് സംവദിക്കാനും അവരുടെ പരാതികള്‍ പരിഹരിക്കാനുമാണ് നവകേരള സദസ്.  ചെറുതോണിയിൽ ജില്ലയിലെ  വിവിധ മേഖലകളിൽ നിന്ന്  ക്ഷണിക്കപ്പെട്ട വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുന്ന പ്രഭാതയോഗവും  തുടർന്ന്  പത്രസമ്മേളനവും ഉണ്ടാകും

ഡിസംബര്‍ 10 ന്   ജില്ലയുടെ അതിർത്തിയായ മടക്കത്താനത്ത് വൈകിട്ട് 5.30 ന് സ്വീകരണം. 6 മണിക്ക് തൊടുപുഴ മണ്ഡലത്തിലെ നവകേരളസദസ് ഗാന്ധിസ്‌ക്വയര്‍ മൈതാനത്ത് നടക്കും .  9.30 ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഇടുക്കി മണ്ഡലത്തിലേക്ക് തിരിക്കും. 11 ന്  രാവിലെ 9ന് ചെറുതോണി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലയിലെ  പ്രഭാതയോഗം നടക്കുക. തുടർന്ന് പത്രസമ്മേളനവും ഉണ്ടാകും . 11 മണിക്ക്  ഇടുക്കി നിയോജകമണ്ഡലത്തിലെ നവകേരളസദസ് ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടില്‍ നടക്കും. ഉച്ചഭക്ഷണത്തിന് ശേഷം 2 മണിക്ക്  മുഖ്യമന്ത്രിയും മന്ത്രിമാരും ദേവികുളം മണ്ഡലത്തിലേക്ക് തിരിക്കും.  അടിമാലി ടൗണില്‍ 2.45 ന് സ്വീകരണം.  ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ നവകേരളസദസ് നടക്കും. 5 മണിക്ക്  ഉടുമ്പന്‍ചോല മണ്ഡലത്തിലേക്ക് തിരിക്കും. വൈകുന്നേരം 6 മണിക്ക് ഉടുമ്പന്‍ചോല മണ്ഡല നവകേരളസദസ്  നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. തുടർന്ന് 9.30 ന്  പീരുമേട്  മണ്ഡലത്തിലേക്ക് തിരിക്കും. തേക്കടിയിലാണ് താമസസൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.
പര്യടനത്തിന്റെ അവസാന ദിവസമായ ഡിസംബര്‍ 12 ന്  രാവിലെ 9 മണിക്ക് തേക്കടി ബാംബു ഗ്രോവില്‍ മന്ത്രിസഭായോഗം നടക്കും. പീരുമേട് മണ്ഡലത്തിലെ  നവകേരളസദസ്  രാവിലെ 11 ന് വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിലാണ്.  ഉച്ചഭക്ഷണത്തിന് ശേഷം  2 മണിക്ക് കോട്ടയം ജില്ലയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രതിരിക്കും. മൂന്ന് മണിക്ക് പൂഞ്ഞാർ മണ്ഡലത്തിലെ നവകേരളസദസ്സ് മുണ്ടക്കയത്ത് നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close