Ernakulam

കോതമംഗലം മണ്ഡലതല നവകേരള സദസ്സ് :  സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത് : മന്ത്രി കെ. കൃഷ്ണൻ കുട്ടി

സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. കോതമംഗലം നിയോജക മണ്ഡലതല നവകേരള
സദസ്സിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ഊർജ്ജ രംഗത്ത് നിർണായകമായ കൊച്ചി – ഇടമൺ പവർ ഹൈവേ യാഥാർഥ്യമാക്കാൻ സർക്കാരിനായി. ലോഡ്ഷെഡ്ഡിങ്ങും പവർകട്ടും ഇല്ലാത്ത സംസ്ഥാനമാണ് നമ്മുടേത്. ആദിവാസി മേഖലയിൽ സമ്പൂർണമായും വൈദ്യുതി എത്തിക്കും. സംസ്ഥാനത്ത വൈദ്യുതി ഉത്പാദനത്തിൽ സ്വയംപര്യാപ്തമാക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ഒരു നാടിന്റെ വളർച്ചയ്ക്ക് ഊർജ്ജ രംഗം പ്രധാന പങ്കാണ് വഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ ഇറക്കുമതി നയം കേരളത്തിന്റെ കാർഷിക മേഖലയെ വലിയതോതിൽ പ്രതികൂലമായി ബാധിക്കുന്നുണ്ട്. റബ്ബർ ഉൾപ്പെടെയുള്ള വിളകൾക്ക് വില ലഭിക്കുന്നില്ല. എന്നാൽ ഉത്പാദന ചെലവ് കൂടുകയും ചെയ്യുന്നു. കർഷക വിരുദ്ധമായ കേന്ദ്ര നയത്തിനെതിരെ കൂട്ടായ പ്രതിരോധം സൃഷ്ടിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close