Ernakulam

വി.എച്ച്.എസ് ഇ തൊഴിൽമേള – ലോഗോ പ്രകാശനം ചെയ്തു

 എറണാകുളം മേഖല വൊക്കേഷണൽ ഹയർ സെക്കൻഡറി എജ്യുക്കേഷന്റെ   ആഭിമുഖ്യത്തിൽ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിന്റെ സഹകരണത്തോടെ നടത്തുന്ന തൊഴിൽമേള ആസ്പയർ 2024 ന്റെ ലോഗോ പ്രകാശനം  മേയർ  എം. അനിൽകുമാർ നിർവ്വഹിച്ചു. ജനുവരി 27 – ന്    എസ്.ആർ.വി ഗവ.വൊക്കേഷനൽ ഹയർ സെക്കന്ററി  സ്കൂളിലാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്.

 ചടങ്ങിൽ വി.എച്ച്.എസ്.ഇ മേഖല അസിസ്റ്റന്റ് ഡയറക്ടർ പി നവീന , സംഘാടക സമതി അംഗങ്ങളായ അജിമോൻ പൗലോസ്, പി. സമീർ സിദ്ധിഖി ,ബിജു കൊമ്പനാലിൽ,
പി.പ്രസാദ് , ഡോ. ഷോബിദാസ്, എന്നിവർ പങ്കെടുത്തു.

 വി.എച്ച്.എസ്.ഇ കോഴ്സ് പൂർത്തിയായവർക്കും  തുടർന്ന് ഉയർന്ന വിദ്യാഭ്യാസ യോഗ്യത നേടിയവർക്കും അവസരം ലഭിക്കുന്ന വിധത്തിൽ വിവിധ കമ്പനികൾ  മേളയിൽ പങ്കെടുക്കും. രജിസ്റ്റർ ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക്   www.empekm.in എന്ന    ലിങ്ക്/ ക്യു ആർ കോഡ്  ഉപയോഗിച്ച്  രജിസ്റ്റർ ചെയ്യാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close