Ernakulam

മനസ്സോടിത്തിരി മണ്ണ്:  ജില്ലയില്‍ ലഭിച്ചത് 15 സെന്റ് സ്ഥലം

ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ഭൂരഹിതരുടെ പുനരധിവാസത്തിനാവശ്യമായ ഭൂമി കണ്ടെത്തുന്നതിനുള്ള മനസോടിത്തിരി മണ്ണ് ക്യാംപയിന്‍ വഴി എറണാകുളം ജില്ലയില്‍ ലഭിച്ചത് 215 സെന്റ് സ്ഥലം. ഇതില്‍ 192 സെന്റിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. മനസ്സോടിത്തിരി മണ്ണ് ക്യാംപയിന്‍  തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ വിപുലമായി സംഘടിപ്പിക്കും. 

ക്യാംപയിന്റെ ഭാഗമായി ഭൂമി നല്‍കാന്‍ ആഗ്രഹിക്കുന്ന കൂടുതല്‍ പേരെ പദ്ധതിയുടെ ഭാഗമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  

2023 മാര്‍ച്ച് വരെ 4230 വീടുകള്‍ ലൈഫ് മിഷന്റെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കി. 2023 – 24 സാമ്പത്തിക വര്‍ഷത്തില്‍  1270 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. 3489 വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഭൂമിയുള്ള ഭവനരഹിതര്‍ക്കായി  266 ഭവനങ്ങളും നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. അതിദാരിദ്ര്യ വിഭാഗം ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ 18 കുടുംബങ്ങളുടെ ഭവന നിര്‍മാണം പൂര്‍ത്തിയായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close