Ernakulam

മഹാകവി ജി ശങ്കരക്കുറുപ്പിന് കൊച്ചി നഗരത്തില്‍ സ്മാരകം ഒരുക്കാന്‍ കഴിഞ്ഞത് അഭിമാനം: മന്ത്രി പി.രാജീവ്

മഹാകവി ജി ശങ്കരക്കുറുപ്പിന് കൊച്ചി നഗരത്തില്‍ സ്മാരകം ഒരുക്കാന്‍ കഴിഞ്ഞത് അഭിമാനകരമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. മലയാളിയുടെ ഏറെ കാലത്തെ ആഗ്രഹത്തിന്റെ സാക്ഷാത്കാരമാണിത്. കൊച്ചിയുടെ കലാ കേന്ദ്രമായി മാറാന്‍ സ്മാരക മന്ദിരത്തിന് കഴിയട്ടെ എന്നും ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പറഞ്ഞു.
 

മാതൃക സംസ്ഥാനമായി കേരളം മാറുമെന്ന ജി. ശങ്കര കുറുപ്പിന്റെ പ്രവചനം സത്യമായി: പ്രൊഫ.എം.കെ സാനു

ജി. ശങ്കരക്കുറുപ്പിന് സ്മാരകം നിര്‍മ്മിച്ചതോടെ കൊച്ചി നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാംസ്‌കാരിക മാനം കൈവന്നുവെന്ന് ചടങ്ങില്‍ ആശംസ നേര്‍ന്ന് പ്രൊഫ.എം.കെ സാനു പറഞ്ഞു. വളരെ വേഗത്തില്‍ പണി പൂര്‍ത്തിയാക്കി മന്ദിരം ഉദ്ഘാടനം ചെയ്ത നഗരസഭയെ എം.കെ സാനു അഭിനന്ദിച്ചു. 

ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന മാതൃക സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ജി. ശങ്കര കുറുപ്പ് ഇത് വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രവചിച്ചതാണ്. പ്രവചനം സത്യമായ ഈ സാഹചര്യത്തില്‍ തന്നെയാണ് കൊച്ചി നഗരസഭ സ്മാരക മന്ദിരം പണിതത്. സംഗീതം, സാഹിത്യം, ചിത്രകല തുടങ്ങിയ കലാ പ്രവര്‍ത്തനങ്ങളുടെ അഭൂതപൂര്‍വ്വമായ ഉല്ലാസമാണ് കവിയുടെ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനത്തിലൂടെ പൂര്‍ത്തീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close