Ernakulam

നവകേരള സദസ്: പറവൂരിൽ ഫ്ലാഷ് മോബും കൈകൊട്ടി കളിയും സംഘടിപ്പിച്ചു

മുഖ്യമന്ത്രിയും മന്ത്രിമാരും പറവൂർ മണ്ഡലത്തിലെത്തുന്ന നവകേരള സദസിൻ്റെ പ്രചാരണാർത്ഥം സംഘാടക സമിതിയുടെ നേതൃത്വത്തിൽ നഗരത്തിൽ ഫ്ലാഷ് മോബും കൈകൊട്ടി കളിയും സംഘടിപ്പിച്ചു.

വിദ്യാർഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫ്ലാഷ് മോബ് ചേന്ദമംഗലം പാലിയം ജംഗ്ഷൻ, പറവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, പറവൂർ ആൽ ജംഗ്ഷൻ, ചെട്ടിഭാഗം മാർക്കറ്റ്, മൂത്തകുന്നം, പുത്തൻവേലിക്കര, മുനിസിപ്പൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ അരങ്ങേറി.

കൈകൊട്ടി കളി സംഘാടക സമിതി ചെയർമാനും പറവൂർ മുൻ എംഎൽഎയുമായ പി.രാജു ഉദ്ഘാടനം ചെയ്തു. പഴയ മുൻസിപ്പൽ പാർക്കിൽ നടന്ന കൈകൊട്ടി കളിയിൽ 15 പേർ വീതമുള്ള നാലു വനിതാ ടീമുകൾ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close