ErnakulamJOB NEWS

ഡോക്യുമെ൯്റ് ട്രാ൯സ് ലേറ്റർ നിയമനം

തൃപ്പൂണിത്തുറ സർക്കാർ സംസ്കൃത കോളേജിൽ ഹെറിറ്റേജ് ഡോക്യുമെ൯്റ് ട്രാ൯സ് ലേറ്റർ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത സംസ്കൃതം ഐച്ഛിക  വിഷയമായോ ഉപവിഷയമായോ എടുത്തിട്ടുളള ബിരുദം അല്ലെങ്കിൽ വിദ്വാ൯ (സംസ്കൃതം ) ശാസ്ത്ര ഭൂഷണം അല്ലെങ്കിൽ സംസ്കൃതത്തിലുളള  മറ്റ് ഏതെങ്കിലും തത്തുല്യ ഡിപ്ലോമ. മലയാളവും ഇംഗ്ലീഷും കൂടാതെ തമിഴ് അല്ലെങ്കിൽ കന്നഡ ഭാഷ എഴുതുവാനും വായിക്കുവാനും ഉളള കഴിവ്. പനയോല കൈയെഴുത്ത് പ്രതികൾ പകർത്തി എഴുതുവാനുളള പരിജ്ഞാനം പ്രായോഗിക പരീക്ഷ മുഖേന പരിശോധിക്കുന്നതാണ്.  താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഡിസംബർ ഒന്നിന്  രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രി൯സിപ്പാൾ മുമ്പാകെ ഹാജരാകണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close