Ernakulam

സ്റ്റെപ് അപ്പ് ക്യാമ്പയിന് തുടക്കം ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു

നവകേരളം വിജ്ഞാനസമൂഹമാകണം എന്ന സർക്കാർ ലക്ഷ്യത്തിന്റെ ഭാഗമായി കേരള നോളജ് ഇക്കോണമി മിഷൻ കുടുംബശ്രീ ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ,യുവജന ക്ഷേമ ബോർഡ് എന്നിവരുടെ സംയുക്ത സഹകരണത്തോടെഅഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക് വേണ്ടി ഡി.ഡബ്യു.എം.എസ് പോർട്ടൽ വഴി  ജില്ലയിൽ സ്റ്റെപ് അപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു.

പോസ്റ്റർ പ്രകാശനം ചെയ്തുകൊണ്ട് ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. 18 വയസ്‌ പൂർത്തിയായ പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള എല്ലാ തൊഴിലന്വേഷകരും പോർട്ടലിന്റെ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി തൊഴിലിലേക്ക് എത്തിച്ചേരണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ചടങ്ങിൽ കുടുംബശ്രീ ജില്ലാമിഷൻ കോഓഡിനേറ്റർ ടി.എം റജീന, അസിസ്റ്റന്റ്  കോഓഡിനേറ്റർ മാരായ എം.ഡി സന്തോഷ്, അമ്പിളി തങ്കപ്പൻ ,ജില്ലാ പ്രോഗ്രാം മാനേജർമാരായ മിഥു പ്രസാദ്, പൊന്നി കണ്ണൻ, എം.എ അജിഷ, കമ്മ്യൂണിറ്റി അംബാസഡർ സന്നിധ്യ സനീഷ്, തൊഴിൽ അന്വേഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close