ErnakulamJOB NEWS

ജൂനിയർ റസിഡന്റ് നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ  കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.  ആറ് മാസകാലയളവിലാണ് നിയമനം. ബി.ഡി.എസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

 താല്പര്യമുള്ളവർ വയസ്സ്, പ്രവർത്തി പരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 30ന് എറണാകുളം മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ രാവിലെ 10.30 ന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. രാവിലെ 10 മുതൽ 10.30 വരെയാണ് രജിസ്ട്രേഷൻ. സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന ലഭിക്കും. ഫോൺ :04842754000

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close