Ernakulam

സംരംഭകത്വശില്പശാല:  ഒക്ടോബർ 30 വരെ അപേക്ഷിക്കാം

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെൻ്റ് മത്സ്യമേഖലയിലെ സംരംഭകത്തെ കുറിച്ച് അഞ്ച് ദിവസത്തെ ശില്പശാല സംഘടിപ്പിക്കുന്നു. 

മത്സ്യമേഖലയിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി നവംബർ ആറ് മുതൽ 10 വരെ കളമശ്ശേരി കീഡ് ക്യാമ്പസിൽ ആണ് പരിശീലനം. ഫിഷറീസ്, അക്വാകൾച്ചർ എന്നിവയിലെ സംരംഭകത്വ അവസരങ്ങൾ, മത്സ്യത്തിന്റെ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ, അലങ്കാര മത്സ്യകൃഷി, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികൾ, വ്യവസായ വാണിജ്യവകുപ്പിന്റെ പദ്ധതികൾ, ഇൻഡസ്ട്രിയൽ വിസിറ്റ്,  മേഖലയിലെ സംരംഭകരുടെ അനുഭവങ്ങൾ പങ്കിടൽ തുടങ്ങിയ ക്ലാസുകളാണ് വർക്ക്ഷോപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

 താല്പര്യമുള്ളവർ www.kids.info.com എന്ന വെബ്സൈറ്റിൽ ഒക്ടോബർ 30ന് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0484 2532890, 2550322, 9605542061.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close