Ernakulam

നവകേരള സദസ്: പറവൂര്‍ മണ്ഡലതല സംഘാടക സമിതി രൂപീകരിച്ചു

മുന്‍ എം.എല്‍.എ പി.രാജു സംഘാടക സമിതി ചെയര്‍മാന്‍

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പറവൂര്‍ മണ്ഡലതല നവകേരള സദസിന് മുന്നോടിയായി സംഘാടകസമിതി രൂപീകരിച്ചു. മുന്‍ എം.എല്‍.എ പി.രാജുവിനെ സംഘാടക സമിതി ചെയര്‍മാനായി തിരഞ്ഞെടുത്തു. 

മുന്‍ മന്ത്രി എസ്.ശര്‍മ, പറവൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി നിധിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കമല സദാനന്ദന്‍, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം പി.എസ് ഷൈല, കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അംഗം കെ.എം ദിനകരന്‍ എന്നിവരെ രക്ഷാധികാരികളായും ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ പി.വിഷ്ണു രാജിനെ ജനറല്‍ കണ്‍വീനറായും തിരഞ്ഞെടുത്തു.

ഡിസംബര്‍ ഏഴിന് വൈകീട്ട് ആറിന് പറവൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്താണ് പറവൂര്‍ മണ്ഡലതല നവകേരള സദസ് സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും മണ്ഡലത്തിന്റെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും. 

പറവൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മുന്‍ മന്ത്രി എസ്.ശര്‍മ ഉദ്ഘാടനം ചെയ്തു. മുന്‍ എംഎല്‍എ പി. രാജു അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ വിഷ്ണുരാജ് സ്വാഗതം പറഞ്ഞു. ഭൂരേഖ തഹസില്‍ദാര്‍ ടോമി സെബാസ്റ്റ്യന്‍ കര്‍മ പരിപാടി അവതരിപ്പിച്ചു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, സാമുദായിക, കായിക മേഖലകളിലെ പ്രമുഖരും ജനപ്രതിനിധികളും അടങ്ങുന്ന എക്‌സിക്യൂട്ടിവ് കമ്മിറ്റിയും ഒന്‍പത് സബ് കമ്മിറ്റികളും രൂപീകരിച്ചു. 

പതിനായിരത്തോളം പേര്‍ മണ്ഡല സദസില്‍ പങ്കെടുക്കും. നവംബര്‍ 28ന് മുന്‍പായി പഞ്ചായത്ത്തല സംഘാടക സമിതികള്‍ രൂപീകരിക്കും. തുടര്‍ന്ന് വാര്‍ഡ്തല സംഘാടക സമിതികളും രൂപീകരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close