Ernakulam

ലോക്സഭാ തിരഞ്ഞെടുപ്പ്: നോഡൽ ഓഫീസർമാരുടെയും എആർഒ മാരുടെയും യോഗം ചേർന്നു

 ലോക്‌സഭാ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി നിയോഗിച്ച നോഡൽ ഓഫീസർമാരുടെയും അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർമാരുടെയും (എആർഒ) യോഗം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെ അധ്യക്ഷതയിൽ ചേർന്നു.

തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം അനുസരിച്ച് നോഡൽ ഓഫീസർമാരും എആർഒമാരും നിർവഹിക്കേണ്ട ചുമതലകൾ കളക്ടർ യോഗത്തിൽ വിശദീകരിച്ചു. സി വിജിൽ, പോസ്റ്റൽ ബാലറ്റ് ഫോർ ആബ്സെൻ്റി വോട്ടേഴ്സ്, സുവിധ പോർട്ടൽ, എക്സ്പെൻഡിച്ചർ മാനേജ്മെന്റ്, മാൻ പവർ മാനേജ്മെൻ്റ്, സ്വീപ് പ്രവർത്തനങ്ങൾ, സ്ക്വാഡിന്റെ പ്രവർത്തനങ്ങൾ, ട്രാൻസ്പോർട്ട് മാനേജ്മെൻ്റ്, ഇവിഎം മാനേജ്മെൻ്റ്, മീഡിയ സർട്ടിഫിക്കേഷന്‍ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി, മെറ്റീരിയൽ മാനേജ്മെൻ്റ്, മാലിന്യ സംസ്കരണം എന്നിവയുടെ പ്രവർത്തനങ്ങൾ കളക്ടർ യോഗത്തിൽ വിശദീകരിച്ചു. ഇത്തരം പ്രവർത്തനങ്ങൾ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് നോഡൽ ഓഫീസർമാർ ഉറപ്പുവരുത്തണമെന്നും നിർദേശം നൽകി. 

തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശ പ്രകാരം മാതൃകാ പെരുമാറ്റചട്ടം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും യാേഗത്തിൽ കളക്ടർ നിർദേശം നൽകി.

കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ വികസന കമ്മീഷണർ എം എസ് മാധവിക്കുട്ടി, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരായ കുറാ ശ്രീനിവാസ്,  വരുൺ ഡാലിയ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശ സി എബ്രഹാം, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജെ മോബി,  സബ് കളക്ടർ കെ മീര, അസിസ്റ്റൻ്റ് കളക്ടർ നിഷാന്ത് സിഹാര, നോഡൽ ഓഫീസർമാർ, അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close